മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെയുള്ള മാനനഷ്ടക്കേസിൽ എഴുത്തുകാരിയായ ഇ. ജീൻ കരോളിന് 83.3 മില്യൺ രൂപ (ഏകേദശം 9 കോടി രൂപ) നഷ്ടപരിഹാരം വിധിച്ച് ന്യൂയോർക്ക് സിറ്റി കോടതി. കാരോളിന്റെ പ്രശസ്തിയ്ക്ക് മങ്ങലേൽപ്പിക്കുന്ന പ്രസ്താവനകൾ നടത്തിയതിനാണ് നഷ്ടപരിഹാരം. കൂടാതെ ശിക്ഷാനടപടിയായി 65 മില്യൺ നഷ്ടപരിഹാരവും ട്രംപ് നൽകണമെന്ന് കോടതി പറഞ്ഞു.
ട്രംപ് തന്നെ ലൈംഗികമായി ഉപദ്രവിച്ചിരുന്നുവെന്ന് കരോൾ ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു. 1990കളിൽ മാൻഹട്ടനിലെ ഡ്രസ്സിംഗ് റൂമിൽ വെച്ചാണ് ട്രംപ് തന്നെ ഉപദ്രവിച്ചതെന്നാണ് കാരോൾ പറഞ്ഞത്. 2019ൽ പുറത്തിറങ്ങിയ കാരോളിന്റെ പുസ്തകത്തിലാണ് അവർ ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. എന്നാൽ ഈ ആരോപണങ്ങൾ ട്രംപ് നിഷേധിച്ചിരുന്നു. താൻ കാരോളിനെ നേരിട്ട് കണ്ടിട്ടില്ലെന്നായിരുന്നു ട്രംപിന്റെ വാദം. പക്ഷേ 1987 ലെ ഒരു പാർട്ടിക്കിടെ ഇവർ ഒന്നിച്ചുനിൽക്കുന്ന ഫോട്ടോ പുറത്തുവന്നിരുന്നു.
2019 നവംബറിലാണ് ട്രംപിനെതിരെ കരോൾ മാനനഷ്ട കേസ് നൽകിയത്. തന്റെ വ്യക്തിത്വത്തെ അപമാനിക്കുന്ന തരത്തിൽ ട്രംപ് പ്രവർത്തിച്ചു എന്നാരോപിച്ചായിരുന്നു കേസ്. 2022 ജനുവരിയിൽ മറ്റൊരു പരാതി കൂടി കരോൾ ട്രംപിനെതിരെ നൽകി. ട്രംപ് തന്നെ ലൈംഗികമായി ഉപദ്രവിച്ചുവെന്നും തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവെന്നുമായിരുന്നു ഈ പരാതിയിൽ പറഞ്ഞിരുന്നത്. പരാതി പരിഗണിച്ച കോടതി 2022 ജൂണിൽ ട്രംപ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിരുന്നു.
Summary: Donald Trump must pay E Jean Carroll $83.3 million for defamation.
Discussion about this post