തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കേന്ദ്ര സേന സുരക്ഷ ഒരുക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെതാണ് തീരുമാനം അറിയിച്ചത്. സിആർപിഎഫ് സുരക്ഷയാണ് ഗവർണർക്ക് ഒരുക്കുക. Z പ്ലസ് കാറ്റഗറിയിലാവും സുരക്ഷ. ഇക്കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്ഭവനെ അറിയിച്ചു. ഇതോടെ ഗവർണർക്കുള്ള പൊലീസ് സുരക്ഷ ഒഴിവാക്കി.
കൊല്ലത്തെ കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെ ഗവർണർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ ബന്ധപ്പെട്ടിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സെക്രട്ടറിയുമായി നേരിട്ട് സംസാരിച്ച് സാഹചര്യം അറിയിച്ചിരുന്നു. പിന്നാലെയാണ് കേന്ദ്ര സേനയുടെ സുരക്ഷയൊരുക്കിയത്. 55 സുരക്ഷാ സൈനികരിൽ പത്ത് എൻഎസ്ജി കമാൻഡോകൾ ഉണ്ടാവും. രാജ്ഭവനും സമാന സുരക്ഷ ഏർപ്പെടുത്തും എന്നാണ് വിവരം.
Summary: Central security will be provided for the Governor.
Discussion about this post