അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ രാജ്യത്തെ ചരിത്രപരവും, വളരെയധികം സാരവത്തുമായ മുഹൂർത്തമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. ‘ഈ ആഴ്ച ആദ്യമാണ് അയോധ്യയിൽ പുതിയതായി നിർമ്മിച്ച രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങ് നടന്നത്. വിശാലമായ കാഴ്ചപ്പാടിൽ, ഈ ചടങ്ങ് ഇന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യത്തെ പുനർ പ്രകാശിപ്പിക്കുന്നതിനുള്ള നാഴികക്കല്ലായി ചരിത്രകാരന്മാർ വിലയിരുത്തും. സുപ്രീം കോടതിയുടെ നിർണായക വിധിക്കു പിന്നാലെയാണ് അയോധ്യത്തിൽ രാമക്ഷേത്രം നിർമ്മിച്ചത്. ഇത് ജനങ്ങളുടെ വിശ്വാസത്തിന്റെ മാത്രം പ്രതീകമല്ല, മറിച്ച് രാജ്യത്തിന്റെ നിയമസംവിധാനത്തോടുള്ള വിശ്വാസത്തിന്റെ രേഖകൂടിയാണ്.” രാഷ്ട്രപതി പറഞ്ഞു.
അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ രാജ്യം സാക്ഷ്യം വഹിച്ച ചരിത്രപരമായ മുഹൂർത്തമാണ്. സാംസ്‌കാരിക പൈതൃകങ്ങളെ വീണ്ടെടുക്കാൻ ഇന്ത്യ നടത്തുന്ന പരിശ്രമങ്ങളിലെ നാഴികക്കല്ലായി ഭാവി ചരിത്രകാരന്മാർ ആ നിമിഷത്തെ വാഴ്ത്തും. ജനങ്ങളുടെ വിശ്വാസത്തെ മാത്രമല്ല ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ അവർക്കുള്ള വിശ്വാസം കൂടി ഊട്ടിയുറപ്പിക്കുന്നതായിരുന്നു അത്.
ഭരണഘടനയുടെ പ്രാരംഭം കൊണ്ടാടുന്ന ദിനമാണ് നാളെ. പാശ്ചാത്യജനാധിപത്യ സങ്കൽപ്പങ്ങളേക്കാൾ പഴക്കം ചെന്നതാണ് ഇന്ത്യയുടെ ജനാധിപത്യമൂല്യങ്ങൾ. അതുകൊണ്ടു തന്നെയാണ് ജനാധിപത്യത്തിന്റെ മാതാവ് എന്ന ബഹുമതിയിൽ ഇന്ത്യ നിലകൊള്ളുന്നത്.
രാജ്യം ഇന്ന് പരിവർത്തനത്തിന്റെ ആദ്യനാളുകളിലാണ്. അമൃത് കാൽ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കും. രാജ്യത്തെ ഉന്നതിയിലേക്ക് ഉയർത്താനുള്ള സുവർണാവസരമാണ് ലഭിച്ചിരിക്കുന്നത്. ഇന്ത്യ പുതിയ ഉയരങ്ങൾ കീഴടക്കാനായി ഓരോ പൗരനും പ്രയത്‌നിക്കണം, രാഷ്ട്രപതി ആവശ്യപ്പെട്ടു.
Discussion about this post