നയപ്രഖ്യാപന പ്രസംഗം മുഴുവനും വായിക്കാത്ത ഗവർണറുടെ നടപടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി. അതിനെ മറ്റൊരു അർത്ഥത്തിൽ കാണേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഗവർണർക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകും, എന്തെന്ന് നമുക്കറിയില്ലല്ലോ എന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ചട്ട പ്രകാരം നയപ്രഖ്യാപനം ആദ്യവും അവസാനവും വായിച്ചാൽ മതിഎന്നും അദ്ദേഹം വ്യക്തമാക്കി.
നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസമായ ഇന്ന് നയപ്രഖ്യാപന പ്രസംഗം പൂർണ്ണമായും ഗവർണർ വായിച്ചിരുന്നില്ല. അവസാന ഖണ്ഡിക മന്ത്രമാണ് വായിച്ചത്. കേന്ദ്രത്തിനെതിരെ കടുത്ത വിമർശനമാണ് നയപ്രഖ്യാപന പ്രസംഗത്തിലുള്ളത്. ഗവർണർ വായിക്കാത്ത ഭാഗത്താണ് ഈ വിമർശനമുള്ളത്. ഒരു മിനിറ്റും 17 സെക്കൻ്റും മാത്രം പ്രസംഗം വായിച്ചാണ് ഗവർണർ സഭയിൽ നിന്ന് മടങ്ങിയത്.
അതേസമയം ഗവർണർക്കെതിരെ മന്ത്രിമാരും പ്രതിപക്ഷ നേതാവുമടക്കം രംഗത്തെത്തിയിട്ടുണ്ട്. നയപ്രഖ്യാപന പ്രസംഗം നടത്താൻ ഭരണഘടനാപരമായി ബാധ്യതയുള്ള ഗവർണർ നിയമസഭയിൽ വന്ന് അവസാന ഖണ്ഡികമാത്രം വായിച്ചുപോയത് നിയമസഭയോടുള്ള അവഹേളനമാണെന്നാണ് വി ഡി സതീശൻ പ്രതികരിച്ചു. കരിങ്കൊടി കാണിച്ചതിനാണോ ഗവർണറുടെ പിണക്കമെന്നും സർക്കാരിനോട് ഗവർണർക്ക് തർക്കമുണ്ടെങ്കിൽ പ്രതികാരം തീർക്കേണ്ടത് ഇങ്ങനെയല്ലന്നും മന്ത്രി കെ രാജൻ പറഞ്ഞു.
Summary: Policy announcement speech: The Chief Minister said that the action of the Governor should not be seen in a different sense.
Discussion about this post