നയപ്രഖ്യാപന പ്രസംഗം പൂർണ്ണമായി വായിക്കാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നാടകീയ രംഗങ്ങൾക്കാണ് ഇന്ന് നിയമസഭ സാക്ഷിയായത്. നയപ്രഖ്യാപനം അവസാന ഖണ്ഡിക മാത്രമാണ് ഗവർണർ വായിച്ചത്. ഒരു മിനിറ്റിൽ നയ പ്രഖ്യാപന പ്രസംഗം ഗവർണർ അവസാനിപ്പിച്ചു.
സർക്കാരുമായി ഇടഞ്ഞുനിൽക്കുന്നതിനിടെ കേന്ദ്രത്തിനെതിരായ വിമർശനമടക്കം ഉൾക്കൊണ്ട നയപ്രഖ്യാപന പ്രസംഗം ഗവർണർ വായിക്കുമോ എന്നത് ആകാംഷയോടെയാണ് കേരളം കാത്തിരുന്നത്. എന്നാൽ പ്രശ്നങ്ങൾ ഉടൻ അവസാനിക്കുന്ന സൂചന ഇല്ലാതെയാണ് നയപ്രഖ്യാപന പ്രസംഗം അവസാനിച്ചത്. മുഖ്യമന്ത്രിയും സ്പീക്കറും നേരിട്ടെത്തിയാണ് ഗവർണറെ സ്വീകരിച്ചത്. എന്നാൽ ഇരുവരും തമ്മിൽ സംസാരം ഒന്നുമുണ്ടായില്ല. 15ാം നിയമസഭയുടെ പത്താം സമ്മേളനത്തിനാണ് ഇന്ന് തുടക്കമായത്.
Summary: Governor ended policy announcement speech in one minute.
Discussion about this post