കുവൈറ്റിൽ അയോധ്യ പ്രാണപ്രതിഷ്ഠാ ദിനത്തിൽ മധുര വിതരണം നടത്തിയ ഇന്ത്യക്കാരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. ഇവരെ നാട്ടിലേക്ക് കയറ്റി അയച്ചു. ഒൻപത് ഇന്ത്യക്കാരെയാണ് ജോലി ചെയ്യുന്ന രണ്ടു കമ്പനികൾ പുറത്താക്കിയത്. പ്രാണപ്രതിഷ്ഠാ ചടങ്ങ് നടന്ന തിങ്കളാഴ്ചയാണ് ഇവർ ജോലി ചെയ്യുന്ന കമ്പനിയിൽ ആഹ്ലാദം പ്രകടിപ്പിച്ച് മധുരം വിതണം നടത്തിയത്. തുടർന്ന് തിങ്കളാഴ്ച രാത്രി തന്നെ ഒൻപത് പേരെയും ഇന്ത്യയിലേക്ക് കയറ്റി അയക്കുകയായിരുന്നു.
ഇന്ത്യയിലും വിദേശ ഇന്ത്യക്കാരും വലിയ ആഘോഷത്തോടെയാണ് ഈ ദിവസത്തെ വരവേറ്റത്. അതിനിടെയിലാണ് കുവൈറ്റിൽ നിന്നും ഇന്ത്യൻ ജോലിക്കാരെ പിരിച്ചുവിട്ടു എന്ന വാർത്ത പുറത്തു വരുന്നത്.
Summary: Kuwait sends 9 Indians to native place who distributed sweets as celebration of Prana Pratishtha Day.