പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനം 2024 ജനുവരി 25-ാം തീയതി ആരംഭിക്കും. ഗവർണ്ണറുടെ നയപ്രഖ്യാപനത്തോടെയാകും സമ്മേളനം ആരംഭിക്കുക. 2024-25 സാമ്പത്തിക വർഷത്തെ ബജറ്റ് പാസാക്കുന്നതിനായിട്ടുള്ള ഈ സമ്മേളനം ജനുവരി 25 മുതൽ മാർച്ച് 27 വരെയുള്ള കാലയളവിൽ ആണ് ചേരുന്നത്. 32 ദിവസമാണ് സമ്മേളനം ചേരുന്നത്.
ജനുവരി 29, 30, 31 തീയതികൾ ഗവർണ്ണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചർച്ചക്കായി മാറ്റി വച്ചിരിക്കുന്നു. ഫെബ്രുവരി 5-ാം തീയതി 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കും. ഫെബ്രുവരി 6 മുതൽ 11 വരെയുള്ള തീയതികളിൽ സഭ ചേരില്ല. തുടർന്ന് ഫെബ്രുവരി 12 മുതൽ 14 വരെയുള്ള തീയതികളിൽ ബജറ്റിന്മേലുള്ള പൊതുചർച്ച നടക്കും. ധനാഭ്യർത്ഥനകളുടെ സൂക്ഷ്മ പരിശോധനയ്ക്കായി ഫെബ്രുവരി 15 മുതൽ 25 വരെയുള്ള കാലയളവിൽ സബ്ജക്ട് കമ്മിറ്റികൾ യോഗം ചേരും. ഫെബ്രുവരി 26 മുതൽ മാർച്ച് 20 വരെയുള്ള കാലയളവിൽ 13 ദിവസം, 2024-25 സാമ്പത്തിക വർഷത്തെ ധനാഭ്യർത്ഥനകൾ വിശദമായി ചർച്ച ചെയ്ത് പാസ്സാക്കുന്നതിനായും നീക്കിവച്ചിട്ടുണ്ടെന്ന് സ്പീക്കർ എ എൻ ഷംസീർ അറിയിച്ചു.
Summary: Kerala Budget on February 5.
Discussion about this post