ഇംഗ്ലണ്ട് – ഇന്ത്യ പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളിൽ വിരാട് കോഹ്‌ലി കളിക്കില്ല. വ്യക്തിപരമായ കാരണങ്ങളാലാണ് രണ്ട് കളികളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുന്നത്. ബിസിസിഐ സെക്രട്ടറി ജയ് ഷാ കോഹ്‌ലി അവധി ആവശ്യപ്പെട്ടതായി സ്ഥിതീകരിച്ചിട്ടുണ്ട്. രാജ്യത്തിന് വേണ്ടി ക്രിക്കറ്റ് കളിക്കുന്നതിനാണ് തന്റെ ആദ്യ പരിഗണന. എന്നാൽ ചില വ്യക്തിപരമായ സാഹചര്യങ്ങളിൽ തനിക്ക് ഇപ്പോൾ മാറി നിൽക്കേണ്ടി വരുമെന്ന് കോഹ്‌ലി പറഞ്ഞു.
താരത്തിന്റെ സ്വകാര്യതയെ മാനിച്ച് പിന്മാറ്റത്തിന്റെ കാരണം ബിസിസിഐ പുറത്ത് വിട്ടിട്ടില്ല. കോഹ്‌ലിക്ക് പകരക്കാരനെ ഉടൻ പ്രഖ്യാപിക്കുമെന്നും ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ അഫ്ഗാൻ പരമ്പരയിലെ ആദ്യ ട്വന്റി 20യിലും കോഹ്‌ലി കളിച്ചിരുന്നില്ല. വ്യക്തിപരമായ കാരണങ്ങളാലാണ് അന്നും താരം ആദ്യ മത്സരത്തിൽ നിന്ന് പിന്മാറിയത്.
Summary: England-India series: Kohli to miss first two Tests.
Discussion about this post