അഫ്ഗാനിസ്ഥാനിൽ യാത്രാ വിമാനം തകർന്നു വീണു. അഫ്ഗാനിസ്ഥാനിലെ ടോപ്ഖാന മലനിരകളിലാണ് വിമാനം തകർന്നത്. ഡിഎഫ് 10 എയർക്രാഫ്റ്റ് ആണ് അപകടത്തിൽപ്പെട്ടത്. മോസ്‌കോയിലേക്ക് പോയ എയർക്രാഫ്റ്റ് ആയിരുന്നു ഇത്.
ഇന്ത്യൻ വിമാനമാണ് തകർന്നുവീണതെന്ന് ആദ്യഘട്ടത്തിൽ അഭ്യൂഹം ഉയർന്നിരുന്നെങ്കിലും അതല്ലെന്ന് പിന്നീട് സ്ഥിരീകരിച്ചു. ഡിജിസിഎ ആണ് ഇക്കാര്യത്തിൽ സ്ഥിതീകരണം നടത്തിയത്. എന്നാൽ അപകടത്തിൽപ്പെട്ട വിമാനത്തിൽ ഇന്ത്യക്കാരുണ്ടോയെന്നതിൽ സ്ഥിരീകരണമായിട്ടില്ല.
Summary: A passenger plane crashed in Afghanistan.