ഇതിഹാസ താരം ലയണൽ മെസി കേരളത്തിൽ എത്തുന്നു. അർജന്റീന ടീമിന്റെ സൗഹൃദ മത്സരത്തിൽ ലയണൽ മെസി പങ്കെടുക്കുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാൻ ആണ് അറിയിച്ചിരിക്കുന്നത്. 2025 ഒക്ടോബറിലാകും മെസ്സിയും ടീമും കേരളത്തിൽ എത്തുക. അർജൻറീന ദേശീയ ഫുട്‌ബോൾ ടീം കേരളത്തിൽ രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കും. ഇതുമായി ബന്ധപ്പെട്ട് അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികളുമായി കായിക മന്ത്രി ഓൺലൈനായി ചർച്ച നടത്തി.
മലപ്പുറത്തെ സ്റ്റേഡിയത്തിൽ ഉദ്ഘാടന മത്സരം നടത്താനാണ് ആലോചന. മലപ്പുറത്തെ സ്റ്റേഡിയം ഇതിനായി പൂർണ്ണ സജ്ജമാക്കുമെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യൻ ടീമുമായുള്ള സൗഹൃദ മത്സരത്തിന്റെ സാധ്യതകളും കേരളത്തിന്റെ ഫുട്ബോൾ വികസനത്തിൽ അർജന്റിനയുമായി സഹകരിക്കാവുന്ന മേഖലകളും അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികളുമായി നടത്തിയ മീറ്റിംഗിൽ ചർച്ചയായി. സംസ്ഥാന സർക്കാർ നടത്തുന്ന ഗോൾ പരിശീലന പദ്ധതിയുമായി സഹകരിക്കാനും 5000 കുട്ടികളെ പരിശീലിപ്പിക്കുവാനുമുളള സന്നദ്ധതയും അർജൻ്റീന അറിയിച്ചിട്ടുണ്ട്.
Summary: The Argentinian national football team including Messi will visit Kerala for a couple of friendly matches.
Discussion about this post