രാഹുൽ ഗാന്ധിയ്ക്ക് എതിരെയുള്ള ഹർജി തള്ളി സുപ്രീംകോടതി; ഹർജിക്കാരന് ഒരു ലക്ഷം രൂപ പിഴയും

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം പുനഃസ്ഥാപിച്ചതിനെതിരെ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. കൂടാതെ ഹർജിക്കാരനായ അശോക് പാണ്ഡേയ്ക്ക് കോടതി ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. കോടതിയുടെ സമയം പാഴാക്കിയതിനാണ് പിഴ. നിസാരമായാ ഇത്തരം ഹർജികളുമായി വരരുതെന്ന് സുപ്രീം കോടതി ഹർജിക്കാരനെ താക്കീത് ചെയ്തു.

കഴിഞ്ഞ ഓഗസ്റ്റിലാണ് രാഹുൽ ഗാന്ധിയുടെ എം പി സ്ഥാനം പുനഃസ്ഥാപിച്ചത്. ഇതിനെ ചോദ്യം ചെയ്താണ് അശോക് പാണ്ഡെ ഹർജി നൽകിയത്. 2019ലെ തിരഞ്ഞെടുപ്പ് കാലത്ത് നടന്ന പ്രസംഗത്തില്‍ മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ രാഹുൽ ഗാന്ധിയെ ഗുജറാത്തിലെ സൂറത്ത് കോടതി രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ മാർച്ച് 24 ന് രാഹുലിന്റെ ലോക്‌സഭാ അംഗത്വം റദ്ദാക്കിക്കൊണ്ട് ലോക്‌സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനമിറക്കി. മാസങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് രാഹുൽ ഗാന്ധിയുടെ എം പി സ്ഥാനം പുനഃസ്ഥാപിക്കപ്പെട്ടത്.

Summary: Supreme Court rejects petition against Rahul Gandhi.

Exit mobile version