അമിത് ഷാ, യോഗി ആദിത്യനാഥ്, നിർമല സീതാരാമൻ എന്നിവർ കെ.സുരേന്ദ്രൻ നയിക്കുന്ന പദയാത്രയുടെ ഭാഗമാകാൻ കേരളത്തിൽ എത്തും. തിരുവനന്തപുരത്ത് അമിത് ഷായും പാലക്കാട് യോഗി ആദിത്യനാഥും പങ്കെടുക്കുമെന്നാണ് വിവരം. പദയാത്രയോടെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻറെ ആദ്യ ഘട്ടം സംസ്ഥാനത്ത് പൂർത്തിയാക്കുകയാണ് ലക്ഷ്യം.
യാത്രയുടെ ഒരുക്കങ്ങൾ ദേശീയ നേതൃത്വം വിലയിരുത്തുന്നുണ്ട്. പദയാത്ര നടക്കുന്ന വേളയിൽ മറ്റ് പാർട്ടികളിൽ നിന്നും നിരവധി പേർ ബിജെപി അംഗത്വം സ്വീകരിക്കുമെന്നും പാർട്ടി അവകാശപ്പെടുന്നുണ്ട്. മോദിയെ മുന്നിൽ നിർത്തി തന്നെയായിരക്കും കേരളത്തിലെ ബിജെപിയുടെ പ്രചാരണം. ഇത്തവണ തെക്കേ ഇന്ത്യയിലും മോദി മത്സരിക്കുമെന്ന വാർത്തകൾ പ്രചരിച്ചതിന് പിന്നാലെ അത് തിരുവനന്തപുരമായിരിക്കുമെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ തലസ്ഥാനത്തേക്ക് സ്ഥാനാർത്ഥിയായി മോദി വരുമെന്നത് വെറും ഊഹാപോഹം മാത്രമാണെന്ന് ബിജെപി നേതൃത്വം പറയുന്നു.
Summary: Amit Shah, Yogi Adityanath and Nirmala Sitharaman in Kerala to be a part of K Surendran’s Padayatra.
Discussion about this post