സംസ്ഥാനങ്ങളുടെ നികുതി വിഹിതം കുറക്കുന്നതിന് മോദി സമ്മർദ്ദം ചെലുത്തി; റിപ്പോർട്ട് പുറത്ത്

സംസ്ഥാനങ്ങളുടെ നികുതി വിഹിതം കുറക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മർദ്ദം ചെലുത്തിയെന്ന് റിപ്പോർട്ട്. ‘ദ റിപ്പോർട്ടേഴ്‌സ് കലക്ടീവ്’ എന്ന മാധ്യമ കൂട്ടായ്മ ആണ് ഇങ്ങനെ ഒരു റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. 2014-ൽ നികുതി വിഹിതം 42 ശതമാനം ആക്കാനുള്ള ധനകാര്യ കമ്മീഷൻ നിർദേശത്തിനെതിരെ പ്രധാനമന്ത്രി സമ്മർദ്ദം ചെലുത്തിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

നിതി ആയോഗ് സിഇഒ ബി വി ആർ സുബ്രഹ്മണ്യത്തിന്റെ ഒരു സെമിനാറിലെ പരാമർശങ്ങൾ ആധാരമാക്കിയാണ് റിപ്പോർട്ട്. ‘നികുതി വിഹിതത്തിൽ 42 ശതമാനം സംസ്ഥാനങ്ങൾക്ക് നൽകുന്നതിനെ മോദി എതിർത്തു. ധനകാര്യ കമ്മീഷൻ വിസമ്മതിച്ചതോടെ സർക്കാരിന് ബജറ്റ് 48 മണിക്കൂർ കൊണ്ട് മാറ്റേണ്ടി വന്നു’ എന്നാണ് റിപ്പോർട്ടിലെ വെളിപ്പെടുത്തൽ.

സംഭവത്തിൽ വിമർശനവുമായി പ്രതിപക്ഷം രംഗത്തുവന്നു. ഭരണഘടന വിരുദ്ധ നടപടിയെന്ന് മോദിയുടേത് എന്നാണ് കോൺഗ്രസിന്റെ ആരോപണം. ഫെഡറലിസത്തെ തകർക്കുന്ന നടപടിയാണ് കേന്ദ്രസർക്കാർ നടത്തിയത് എന്ന് കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ ജയറാം രമേശ് കുറ്റപ്പെടുത്തി.

Summary: Modi tried to reduce states’ share in taxes.

Exit mobile version