അയോധ്യ രാമക്ഷേത്ര ഉദ്‌ഘാടനം: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് അർദ്ധഅവധി

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ജനുവരി 22 ന് നടക്കാനിരിക്കെ കേന്ദ്രം സർക്കാർ സർക്കാർ ജീവനക്കാർക്ക് അർദ്ധ അവധി പ്രഖ്യാപിച്ചു. പ്രതിഷ്ഠാ ചടങ്ങിന്റെ തത്സമയ സംപ്രേക്ഷണം കാണുന്നതിനായാണ് അവധി നൽകിയിരിക്കുന്നത്. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതു സംബന്ധിച്ച് സർക്കാർ വിജ്ഞാപനവും പുറപ്പെടുവിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചക്ക് 2.30 വരെയാണ് അവധി നൽകിയിട്ടുള്ളത്. കേന്ദ്രസർക്കാരിന്റെ അവധി പ്രഖ്യാപനത്തോടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും അന്നേദിവസം പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

പരിപാടിയുടെ ഒരുക്കങ്ങളെക്കുറിച്ച് പ്രധാനമന്ത്രി മന്ത്രിമാരോട് വിവരങ്ങൾ തേടിയിരുന്നു. പ്രതിഷ്ഠാ ദിനത്തിൽ വീടുകളിൽ വിളക്ക് കൊളുത്താനും പാവപ്പെട്ടവർക്ക് ഭക്ഷണം നൽകാനും മന്ത്രിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ജനുവരി 22 ന് ശേഷം ക്ഷേത്രം പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുമ്പോൾ സ്വന്തം നിയോജക മണ്ഡലങ്ങളിലെ ജനങ്ങൾക്ക് അയോധ്യയിലേക്കുള്ള യാത്ര നടത്താൻ വേണ്ട ക്രമീകരണങ്ങൾ ഒരുക്കാനും മന്ത്രിമാർക്ക് നിർദേശമുണ്ട്.

Summary: Ayodhya Ram Temple inauguration: Half-holiday for central government employees.

 

Exit mobile version