ബിജെപിയിൽ ചേരാനായി തനിക്കും മകൾ പ്രനീതി ഷിൻഡെക്കും ഓഫർ ലഭിച്ചിരുന്നെന്ന് കോൺഗ്രസ് നേതാവ് സുശീൽ കുമാർ ഷിൻഡെ. എന്നാൽ താൻ അടിയുറച്ച കോൺഗ്രസ് വിശ്വാസിയാണ്. പാർട്ടി മാറുന്നത് തന്റെ ആലോചനയിൽ പോലുമില്ലെന്ന് ഷിൻഡെ പ്രതികരിച്ചു.
ഓഫറുമായി വന്നത് ഒരു വലിയ ബിജെപി നേതാവാണ് എന്ന് മാത്രമായിരുന്നു ഷിൻഡെ പറഞ്ഞത്. അത് ആരാണെന്ന് വെളിപ്പെടുത്താൻ ഷിൻഡെ തയ്യാറായില്ല. താൻ ഒരിക്കലും കോൺഗ്രസ് വിട്ട് പോകില്ല എന്നദ്ദേഹം ആവർത്തിച്ചു. തന്റെ ജീവിതം മുഴവൻ കോൺഗ്രസിൽ ആയിരുന്നു എന്നും. മറ്റൊരിടത്തേക്ക് പോകുന്ന കാര്യം ആലോചനയിൽ പോലുമില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
അതേസമയം ഷിൻഡെയുടെ ഈ ആരോപണം ബിജെപി നിരസിച്ചു. അത്തരമൊരു ഓഫറുമായി ഷിൻഡെയെയും മകളെയും സമീപിച്ചിട്ടില്ലെന്ന് ബിജെപി മഹാരാഷ്ട്ര അധ്യക്ഷൻ ചന്ദ്രശേഖർ ഭവാൻകുളെ പ്രതികരിച്ചു.
Summary: Sushilkumar Shinde got An Offer To Join BJP, But Won’t Quit Congress.
Discussion about this post