50 വർഷം ലൈഫുള്ള ബാറ്ററി വികസിപ്പിച്ച് ചൈനീസ് കമ്പനി

50 വർഷക്കാലം വൈദ്യുതി ഉല്പാദിപ്പിക്കാൻ സാധിക്കുന്ന ബാറ്ററി വികസിപ്പിച്ചെടുത്ത് ചൈനീസ് സ്റ്റാർട്ടപ്പ്. ഈ ബാറ്ററിയ്ക്ക് ചാർജിങ്ങോ പരിപാലനമോ ആവശ്യമില്ല. ബെയ്ജിങ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബീറ്റാവോൾട്ട് എന്ന കമ്പനി നിർമിച്ച ന്യൂക്ലിയർ ബാറ്ററിയാണ് ഇത്.

ന്യൂക്ലിയർ എന്ന് പേരിൽ ഉണ്ടെങ്കിലും വളരെ ചെറുതാണ് ഈ ബാറ്ററിയെന്ന് ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒരു നാണയത്തേക്കാൾ ചെറിയ മോഡ്യൂളിലേക്ക് 63 ഐസോടോപ്പുകളെ സംയോജിപ്പിച്ചാണ് ഇത് ഒരുക്കിയിരിക്കുന്നത്.

15 x 15 x 5 മില്ലിമീറ്റർ ആണ് ബാറ്ററിയുടെ വലിപ്പം. ആദ്യമായാണ് ഇത്രയും ചെറിയ ആണവോർജ്ജ സംവിധാനം നിർമിക്കപ്പെടുന്നതെന്നും കമ്പനി അവകാശപ്പെടുന്നു. ബാറ്ററിയുമായി ബന്ധപ്പെട്ട് നിരവധി പരിശോധനകൾ നടക്കുന്നുണ്ട്. ഫോണുകളും ഡ്രോണുകളും ഉൾപ്പടെ വിവിധ വാണിജ്യ ആവശ്യങ്ങൾക്കായി ബാറ്ററിയുടെ വൻതോതിലുള്ള ഉല്പാദനം നടത്താനും തീരുമാനിച്ചിട്ടുണ്ട്.

ബാറ്ററിയുമായി ബന്ധപ്പെട്ട് നിരവധി പരിശോധനകൾ നടക്കുന്നുണ്ട്. ഫോണുകളും ഡ്രോണുകളും ഉൾപ്പടെ വിവിധ വാണിജ്യ ആവശ്യങ്ങൾക്കായി ബാറ്ററിയുടെ വൻതോതിലുള്ള ഉല്പാദനം നടത്താനും തീരുമാനിച്ചിട്ടുണ്ട്.

എയറോസ്‌പേസ്, അത്യാധുനിക സെൻസറുകൾ, ചെറു ഡ്രോണുകൾ, മൈക്രോ റോബോട്ടുകൾ, എഐ ഉപകരണങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങി വിവിധ രംഗങ്ങളിൽ ദീർഘകാലത്തേക്കുള്ള ഊർജ്ജവിതരണം ഉറപ്പുനൽകാൻ തങ്ങളുടെ ആണവോർജ്ജ ബാറ്ററികൾക്ക് സാധിക്കുമെന്ന് ബീറ്റാവോൾട്ട് പറയുന്നു.

14ാം പഞ്ചവത്സര പദ്ധതിയുടെ (2021-25) ഭാഗമായി ആണവോർജ്ജ ബാറ്ററികളുടെ വലിപ്പം കുറയ്ക്കുന്നതിനുള്ള സജീവമായ ശ്രമങ്ങൾ ചൈന നടത്തുന്നുണ്ട്. തീപ്പിടിത്തം, പൊട്ടിത്തെറി പോലുള്ള പ്രശ്നങ്ങൾ ഉണ്ടാവാത്ത വിധമാണ് ഇതിന്റെ രൂപകൽപന. -60 ഡിഗ്രി സെൽഷ്യസ് മുതൽ 120 ഡിഗ്രി സെൽഷ്യസ് വരെ താപനിലയിൽ ബാറ്ററിയ്ക്ക് പ്രവർത്തിക്കാനാവുമെന്നും ഈ ബാറ്ററി പരസ്ഥിതി സൗഹാർദ്ദമാണെന്നും യാതൊരു മലിനീകരണവുമുണ്ടാക്കുകയില്ലെന്നും ബീറ്റാ വോൾട്ട് പറയുന്നു. ബാറ്ററിയുടെ ആവശ്യ പരിശോധനകൾക്ക് ശേഷം അധികാരികളുടെ അംഗീകാരം ലഭിച്ചതിന് ശേഷമേ ബാറ്ററിയുടെ വ്യാവസായിക അടിസ്ഥാനത്തിലുള്ള നിർമാണം ആരംഭിക്കാനാവൂ.

Exit mobile version