സെക്രട്ടറിയേറ്റ് പ്രതിഷേധ കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം. ഇതോടെ ഒൻപത് ദിവസങ്ങൾക്ക് ശേഷം രാഹുൽ ജയിൽ മോചിതൻ ആകും. കന്റോൺമെന്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസിലും മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്ത കേസിലും രാഹുലിന് ജാമ്യം ലഭിച്ചിട്ടുണ്ട്.
പൊതുമുതൽ നശിപ്പിൽ, പോലീസിനെ ആക്രമിക്കൽ തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചാണ് രാഹുൽ അറസ്റ്റിലായത്. ഉപാധികളോടെയാണ് ഇപ്പോൾ ജാമ്യം അനുവദിച്ചിരിക്കുന്നത്. അമ്പതിനായിരം രൂപയുടെ ബോണ്ട് അല്ലെങ്കിൽ രണ്ടുപേരുടെ ആൾജാമ്യം കൂടാതെപൊതുമുതൽ നശിപ്പിച്ചതിന് 1360 രൂപ കെട്ടിവെക്കണം, ആറ് ആഴ്ചകളിൽ എല്ലാ തിങ്കളാഴ്ചകളിലും പോലീസ് ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം എന്നീ വ്യവസ്ഥകളിലാണ് രാഹുലിന് ജാമ്യം അനുവദിച്ചിരിക്കുന്നത്.
Summary: Rahul Mamkootathil got bail.