രാജ്യത്ത് പെട്രോൾ ഡീസൽ വില കുറയുമെന്ന് റിപ്പോർട്ടുകൾ. ഫെബ്രുവരിയോടെ പെട്രോൾ ഡീസൽ വില കുറയ്ക്കുന്നത് പൊതുമേഖല എണ്ണ കമ്പനികളുടെ പരിഗണനയിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. അസംസ്‌കൃത എണ്ണയുടെ വിലയിൽ കുറവുണ്ടാകുകയും ലാഭം കുതിച്ചുയരുകയും ചെയ്ത സാഹചര്യത്തിൽ ഇന്ധന വില കുറയ്ക്കുന്ന കാര്യം പരിഗണിക്കുമെന്ന് കമ്പനി-സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തിൽ കേന്ദ്ര സർക്കാരിന്റെ നിർദേശംകൂടി പരിഗണിച്ചാകും നടപടി എന്നാണ് സൂചന.
വിലനിർണ്ണയത്തിൽ സമഗ്രമായ അവലോകനം നടക്കുന്നതോടെ അഞ്ച് രൂപ മുതൽ പത്ത് രൂപ വരെ ലിറ്ററിന് കുറയുമെന്നാണ് കരുതുന്നത്. മൂന്ന് പൊതുമേഖല എണ്ണ കമ്പനികളും കഴിഞ്ഞ രണ്ട് പാദങ്ങളിലും നല്ല ലാഭം നേടിയിട്ടുണ്ട്. മൂന്നാംപാദത്തിലും ഇത് തുടരും. അന്താരാഷ്ട്ര വിപണിയിൽ ഭാവിയിൽ കുതിച്ചുചാട്ടത്തിനുള്ള സാധ്യതകൾ മുന്നിൽകണ്ടാൽ തന്നെ പത്ത് രൂപ വരെ ലിറ്ററിന് കുറയ്ക്കാൻ കമ്പനികൾക്ക് സാധിക്കും. ക്രൂഡ് ഓയിൽ വിലയിൽ ഗണ്യമായ കുറവ് വന്നിട്ടും 2022 ഏപ്രിൽ മുതൽ ഇന്ധനവില കാര്യമായ മാറ്റമില്ലാതെ തുടർന്നു വരികയാണ്.
SUmmary: Oil companies likely to cut petrol – diesel prices up to 10.
Discussion about this post