സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാനിധ്യത്തിൽ നടനും എംപിയുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹം ഗുരുവായൂരിൽ വച്ച് നടന്നു. ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലിലെ കല്യാണമണ്ഡലത്തിലാണ് സുരേഷ്ച ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹച്ചടങ്ങ് നടന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവാഹവേദിയിലെത്തി വധൂവരന്മാർക്ക് ആശംസകൾ അറിയിച്ചു. പ്രധാനമന്ത്രിയുടെ വരവ് പ്രമാണിച്ച് കനത്ത സുരക്ഷയിലാണ് ക്ഷേത്രം.

പ്രധാനമന്ത്രിയെ കൂടാതെ വൻതാരനിരയും ചടങ്ങിൽ സംബന്ധിച്ചു. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവർ കുടുംബസമേതം ഗുരുവായൂരിലെത്തി. ജയറാം, ഖുഷ്ബു, ദിലീപ് തുടങ്ങിയവരും വിവാഹത്തിൽ പങ്കെടുത്തു.

കൊച്ചിയിൽ നിന്നും ഹെലികോപ്റ്റർ മാർഗ്ഗമാണ് പ്രധാനമന്ത്രി ഗുരുവായൂരിൽ എത്തിയത്. ഗുരുവായൂർ ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രിയെ ദേവസ്വം ഭാരവാഹികൾ ചേർന്നാണ് സ്വീകരിച്ചത്. ഗുരുവായൂർ ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തിയ പ്രധാനമന്ത്രി വിശ്രമത്തിനുശേഷമാണ് ക്ഷേത്രത്തിൽ ദർശനത്തിനെത്തിയത്.

Summary: PM attends Suresh Gopi’s daughter’s wedding.

Exit mobile version