കെ എസ് ചിത്രയുടെ പരാമർശം വിവാദമാക്കേണ്ടത് ഇല്ലെന്ന് സജി ചെറിയാൻ. അയോധ്യ പ്രതിഷ്ഠാ ദിനത്തിൽ രാമനാമം ജപിക്കണമെന്ന് പറയുന്ന ഒരു വീഡിയോ ഗായിക കെ എസ് ചിത്ര സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. അതിനെകുറിച്ച് പല കോണിൽ നിന്നും ചിത്രക്ക് എതിരെ വിമർശനമുണ്ടായി. ഈ വിഷയത്തിലാണ് മന്ത്രി ഇപ്പോൾ പ്രതികരിച്ചത്. അഭിപ്രായം ആർക്കും പറയാം. വിശ്വാസമുള്ളവർക്ക് പോകുകയും വിശ്വാസമില്ലാത്തവർക്ക് പോകാതെയും ഇരിക്കാം. രാമക്ഷേത്രം പണിയാൻ സുപ്രീംകോടതി അനുമതി കൊടുത്തതല്ലേയെന്നും സജി ചെറിയാൻ ചോദിച്ചു.
അതേസമയം എം ടി വാസുദേവൻ നായർക്കെതിരായ മുൻ മന്ത്രി ജി സുധാകരന്റെ പരാമർശത്തിൽ അദ്ദേഹത്തോട് തന്നെ അഭിപ്രായം ചോദിക്കണമെന്നും സജി ചെറിയാൻ പറഞ്ഞു. ഭരണവും സമരവും എന്തെന്ന് പഠിപ്പിക്കാൻ എംടി വരേണ്ടതില്ലെന്നായിരുന്നു ജി സുധാകരൻ പറഞ്ഞത്. ഭരണം കൊണ്ട് മാത്രം ഒരു പ്രശ്‌നവും തീരില്ല. സമരവും വേണം. ഭരണവും സമരവും എന്തെന്ന് പഠിപ്പിക്കാൻ എം ടി വരണ്ടതില്ലെന്നാണ് ജി സുധാകരൻ വിമർശിച്ചത്.
SUmmary: Minister Saji Cherian says KS Chitra’s remark should not be controversial.