ആഡംബര ഫ്രഞ്ച് ബ്രാൻഡായ ലൂയിസ് വൂയിറ്റ് കൗഹൈഡ് ലെതർ കൊണ്ട് നിർമ്മിച്ച സാൻഡ്വിച്ച് ബാഗ് പുറത്തിറക്കി. 2,80,000 രൂപയാണ് അതിന്റെ വില. സ്പ്രിങ്-സമ്മർ 2024 ഫാഷൻ ഷോയിലാണ് ഈ ബാഗ് അവതരിപ്പിച്ചത്.
സാധാരണ പേപ്പർ ബാഗ് പോലെ തോന്നിക്കുന്ന ഇതിന് സിപ്പ്ഡ് പോക്കറ്റും ഡബ്ൾ ഫ്ളാറ്റ് പോക്കറ്റുമുണ്ട്. ലൂയി വിറ്റോൺ മെൻസ്വെയറിന്റെ ക്രിയേറ്റീവ് ഡയറക്ടറായ ഫാരെൽ വില്ല്യംസാണ് ഈ ബാഗ് ഡിസൈൻ ചെയ്തിരിക്കുന്നത്.
ഷോപ്പിങ് ബാഗിന്റെ അതേ നിറത്തിലാണ് ഈ ലെതർ ബാഗും അവതരിപ്പിച്ചിരിക്കുന്നത്. 30 സെന്റിമീറ്റർ നീളവും 27 സെന്റിമീറ്റർ ഉയരവും 17 സെന്റിമീറ്റർ വീതിയുമാണ് ഇതിനുള്ളത്.
ഈ ബാഗ് അവതരിപ്പിച്ച് ലൂയി വിറ്റോൺ വെബ്സൈറ്റിൽ പങ്കുവെച്ച കുറിപ്പിന് താഴെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ലൂയി വിറ്റോണിനെ അഭിനന്ദിച്ചും വിമർശിച്ചും പ്രതികരണങ്ങളുണ്ട്. ഒരു സാധാരണ പേപ്പർ ബാഗിന് പുതിയ ഫാഷൻ നിർവചനം നൽകാൻ ലൂയി വിറ്റോണിന് കഴിഞ്ഞു എന്നായിരുന്നു ഒരാളുടെ കമന്റ്. ഇത് ഭ്രാന്തമായ ആശയമാണെന്നും ആളുകൾ കമന്റ് ചെയ്തിട്ടുണ്ട്.
Discussion about this post