മകരവിളക്ക് മഹോത്സവം നാളെ നടക്കാനിരിക്കെ ദർശനത്തിനായുള്ള ഒരുക്കങ്ങൾ അഴസാന ഘട്ടത്തിലാണ്. മകരവിളക്ക് ദർശനത്തിനായി 10 വ്യൂ പോയിന്റുകളാണ് ക്രമീകരിച്ചിട്ടുള്ളത്. പാണ്ടിത്താവളം, വാട്ടർ ടാങ്കിന് മുൻവശം, മരാമത്ത് കോംപ്ലക്സിന് മുൻവശത്തെ തട്ടുകൾ, ബിഎസ്എൻഎൽ ഓഫീസിന് വടക്കുഭാഗം, കൊപ്രാക്കളം, സന്നിധാനം തിരുമുറ്റം മുകൾഭാഗവും താഴെയും, മാളികപ്പുറം ക്ഷേത്രപരിസരം, അപ്പാച്ചിമേട്, അന്നദാന മണ്ഡപത്തിന് മുൻവശം, ഇൻസിനറേറ്ററിനു മുൻവശം തുടങ്ങിയവയാണ് വ്യൂ പോയിന്റുകൾ. മതിയായ സുരക്ഷാ സംവിധാനങ്ങളും വ്യൂ പോയിന്റുകളിൽ ഒരുക്കിയിട്ടുണ്ട്.
സംസ്ഥാന സർക്കാരിന്റെയും ദേവസ്വം അധികൃതരുടെയും നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് മകരവിളക്ക് ദർശനത്തിനുള്ള സംവിധാനം ഒരുക്കിയത്. ഞായർ, തിങ്കൾ ദിവസങ്ങളിൽ സൗജന്യ ഭക്ഷണവിതരണവും നടത്തും. പതിവായി നടത്തി വരുന്ന അന്നദാനത്തിന് പുറമേയാണിത്. ചുക്കുവെള്ള വിതരണത്തിന് 66 പോയിന്റുകൾ സജ്ജമാക്കിയിട്ടുണ്ട്.
മകരവിളക്കിന് ശേഷം മടങ്ങുന്ന തീർഥാടകർക്കായി 800 കെഎസ്ആർടിസി ബസുകളാണ് പമ്പയിൽ നിന്ന് സർവീസ് നടത്തുക. സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽനിന്നാണ് ഇന്നും നാളെയുമായി ബസുകൾ പമ്പയിൽ എത്തും.
Summary: Makaravilakku preparations are in final stage; 10 viewpoints for darshan
Discussion about this post