മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ കമ്പനിയായ എക്സാലോജികിനെതിരെയുള്ള കേന്ദ്ര അന്വേഷണം രാഷ്ട്രീയ പകപോക്കലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. പിണറായി വിജയന്റെ മകളെന്ന നിലയിലാണ് അന്വേഷണമെന്നും, അന്വേഷണം നടക്കട്ടെ എന്നും പാർട്ടി സെക്രട്ടറി പറഞ്ഞു. വിഷയത്തിൽ കോൺഗ്രസിന് അവസരവാദ നിലപാടാണ്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട നീക്കമാണിതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
അയോധ്യ വിഷയത്തിൽ ഉറച്ച നിലപാടെടുക്കാൻ കേരളത്തിലെ കോൺഗ്രസിന് പോലും ആദ്യം കഴിഞ്ഞില്ല. പല സംസ്ഥാനങ്ങളിലെ കോൺഗ്രസ് നേതൃത്വം ഇപ്പോഴും ബിജെപി നിലപാടിനൊപ്പമാണ്. ഇടത്പാർട്ടികൾ വിശ്വാസികളുടെ വിശ്വാസത്തിന് ഒപ്പമാണ്, പക്ഷെ പണി പൂർത്തിയാകാത്ത രാമക്ഷേത്രം രാഷ്ട്രീയ ലക്ഷ്യം വെച്ച് ഉദ്ഘാടനം ചെയ്യുന്ന വർഗ്ഗീയതക്ക് ഒപ്പം സിപിഎം നിൽക്കില്ല.
സാഹിത്യകാരൻമാരായാലും കലാകാരൻമാരായാലും അവർ ഉന്നയിക്കുന്ന വിമർശനങ്ങൾ പാർട്ടി കേൾക്കും. അതിനനുസരിച്ച് മാറ്റം ആവശ്യമെങ്കിൽ വരുത്തും. ക്രിയാത്മക നിലപാടിനൊപ്പമാണ് സിപിഎം. വ്യക്തിപൂജ അംഗീകരിക്കുന്ന പാർട്ടിയല്ല ഇത്. കേന്ദ്രത്തിനെതിരായ സമരം 16ന് എൽഡിഎഫ് തീരുമാനിക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
Summary: MV Govindan alleges investigation against Veena Vijayan’s company as political agenda.