നയൻതാര ചിത്രം ‘അന്നപൂരണി’ നെറ്റ്ഫ്ലിക്സിൽ നിന്നും പിൻവലിച്ചു

നയൻതാര പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച തമിഴ് സിനിമ ‘അന്നപൂരണി’ നെറ്റ്ഫ്ലിക്സിൽ നിന്നും നീക്കം ചെയ്തു. ചിത്രത്തിനെതിരെ ഹൈന്ദവ സംഘടനകളുടെ പ്രതിഷേധത്തിന് പിന്നാലെയാണ് നടപടി. ചിത്രം മതവികാരം വൃണപ്പെടുത്തുന്നു എന്ന് പല കോണിൽ വിമർശനം ഉയർന്നിരുന്നു. ഇതിൽ മാപ്പ് ചോദിക്കുന്നു എന്നും വിവാദ രംഗങ്ങൾ നീക്കുമെന്നും നിർമ്മാതാക്കളിലൊന്നായ സീ സ്റ്റുഡിയോ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

അന്നപൂരണി മതവികാരത്തെ പ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി മുംബൈ പൊലീസിന് പരാതി ലഭിച്ചിരുന്നു. നയൻതാര ടൈറ്റിൽ റോളിൽ എത്തുന്ന ചിത്രത്തിൽ ഒരു ക്ഷേത്ര പൂജാരിയുടെ മകളായ അന്നപൂരണി രംഗരാജനെയാണ് അവർ അവതരിപ്പിച്ചിരിക്കുന്നത്. ഒരു പാചകവിദഗ്ധയാവാൻ ആഗ്രഹിക്കുന്ന അന്നപൂരണിക്ക് എന്നാൽ സസ്യേതര ഭക്ഷണം പാകം ചെയ്യാൻ അവൾ പല പ്രതിസന്ധികളും നേരിടുന്നുണ്ട്. മത വികാരത്തെ വ്രണപ്പെടുത്തുന്നുണ്ടെന്നും ചിത്രം ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നുവെന്നും വിമർശനം ഉണ്ട്.

ചിത്രത്തിന്റെ തീയറ്റർ റിലീസ് 2023 ഡിസംബർ 1 ന് ആയിരുന്നു. അന്ന് കാര്യമായി ശ്രദ്ധിക്കപ്പെടാതെ പടം ഡിസംബർ 29 ന് നെറ്റ്ഫ്ലിക്സിലൂടെ ഒടിടി റിലീസ് ചെയ്ത ശേഷമാണ് വിമർശനങ്ങൾ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്.

Summary: Nayanthara’s Tamil film ‘Annapoorani’ removed from Netflix.

Exit mobile version