ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും എസ്എഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധം. മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ പി ടി മോഹനകൃഷ്ണന്റെ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ഗവർണർക്ക് എതിരെ എസ്എഫ്‌ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. കരിങ്കൊടിയുമായി ഗവർണറുടെ വാഹന വ്യൂഹത്തിന്റെ മുന്നിലേക്ക് ചാടുകയായിരുന്നു പ്രതിഷേധക്കാർ. ഗവർണർ ഗോബാക്ക് മുദ്രാവാക്യങ്ങൾ വിളിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
രാവിലെ 11 മണിയ്ക്ക് നടക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്യാനായിരുന്നു ഗവർണർ എത്തിയത്. ഗവർണർക്കെതിരെ പ്രതിഷേധ പരിപാടികൾ നടത്തുമെന്ന് എസ്എഫ്‌ഐ നേരത്തെ പറഞ്ഞിരുന്നു. കോൺഗ്രസിന്റെ പരിപാടിയിൽ ഗവർണർ പങ്കെടുക്കുന്നതിനെതിരെ മലപ്പുറം ജില്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റിയും നേരത്തെ എതിർപ്പ് അറിയിച്ചിരുന്നു.
Summary: SFI’s black flag protest against the Governor in Malappuram.
Discussion about this post