തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകനായിരുന്നു പ്രൊഫസർ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിൽ ഒന്നാം പ്രതി പിടിയിലായി. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ സവാദ് ആണ് പിടിയിലായത്. ഇയാൾ 13 വർഷമായി ഒളിവിൽ ആയിരുന്നു. കണ്ണൂർ മട്ടന്നൂർ പരിയാരം ബേരത്ത് വെച്ചാണ് എൻഐഎ സംഘം സവാദിനെ പിടികൂടിയത്.
കഴിഞ്ഞ വർഷം ജൂലൈ 13 നാണ് കോടതി കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ചത്. കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളിൽ മൂന്ന് പ്രതികൾക്കാണ് ജീവപര്യന്തം തടവ്ശിക്ഷ ലഭിച്ചത്. രണ്ട്, മൂന്ന്, അഞ്ച് പ്രതികൾക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. രണ്ടാം പ്രതി സജലിന് ജീവപര്യന്തവും 50,000 പിഴയും, നാസർ, നജീബ് എന്നിവർക്ക് ജീവപര്യന്തവും 5000 രൂപ പിഴയുമാണ് വിധിച്ചത്. മറ്റ് പ്രതികളായ നൗഷാദ്, മൊയ്തീൻ കുഞ്ഞ്, അയൂബ് എന്നിവർക്ക് മൂന്ന് വർഷം തടവ് ശിക്ഷ. സവാദിനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് നേരത്തെ എൻഐഎ തുക പ്രഖ്യാപിച്ചിരുന്നു.
Summary: TJ Joseph’s hand chopping case; 1st accused arrested after 13 years.
Discussion about this post