കോടതികളിൽ കേസുകൾ കെട്ടിക്കിടക്കുന്നുവെന്ന പരാതി പൊതുവെ കേട്ടുവരാറുണ്ട്. എന്നാൽ ഇതിനിടെ ഹൈക്കോടതിയിൽ കഴിഞ്ഞ വർഷമെത്തിയ കേസുകളിൽ 88 ശതമാനവും തീർപ്പാക്കി. 2023 ഡിസംബർ 22 വരെയുള്ള കണക്കുകൾ പ്രകാരം 98,985 കേസുകളാണ് പരിഗണനക്കെത്തിയത്. ഇതിൽ 86,700 കേസുകൾ തീർപ്പാക്കിയിട്ടുണ്ട്.
ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് ഏറ്റവുമധികം കേസുകൾ തീർപ്പാക്കിയത്. 9360 കേസുകളാണ് ബെഞ്ച് തീർപ്പാക്കിയത്. 6160 കേസുകൾ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ തീർപ്പാക്കി. 2022ൽ 92,030 ഹർജികൾ സമർപ്പിച്ചതിൽ 78,280 എണ്ണം തീർപ്പാക്കി. 85.06 ശതമാനമായിരുന്നു തീർപ്പാക്കൽ നിരക്ക്. 2021 ലാകട്ടെ 80.30 ശതമാനം കേസുകളാണ് തീർപ്പാക്കിയത്. എന്നാൽ ആകെ കേരള ഹൈക്കോടതിയിൽ കെട്ടിക്കിടക്കുന്നത് 254443 കേസുകളാണ്. ഇതിൽ 15 കേസുകൾക്ക് 30 വർഷത്തിലേറെ പഴക്കമുണ്ട്.
Summary: 88 percent of cases were settled in the High Court in 2023.
Discussion about this post