81-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ക്രിസ്റ്റഫർ നോളന്റെ ‘ഓപ്പൺഹെയ്‌മർ’ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ കിലിയൻ മർഫി മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി. ഓപ്പൺഹെയ്‌മർ ആണ് മികച്ച ചിത്രവും. മികച്ച സംവിധായകനായി ക്രിസ്റ്റഫർ നോളനും തിരഞ്ഞെടുക്കപ്പെട്ടു. ‘കില്ലേർസ് ഒഫ് ദി ഫ്ലവർ മൂൺ’ എന്ന ചിത്രത്തിലൂടെ ലിലി ഗ്ലാഡ്സറ്റൺ മികച്ച നടിയുമായി.
ഒറിജിനൽ സ്കോറിനുള്ള പുരസ്കാരം ഓപ്പൺഹെയ്‌മറിലൂടെ ലഡ്‌വിഗ് ഗൊരാൻസൺ സ്വന്തമാക്കി. ഓപ്പൺഹെയ്‌മറിൽ മികച്ച പ്രകടനം നടത്തിയ റോബർട്ട് ഡൗണി ജൂനിയർ ആണ് മികച്ച സഹനടൻ. മ്യൂസിക്കൽ കോമഡി വിഭാഗത്തിൽ യോർ ഗോസ ലാൻതിമോസ് സംവിധാനം ചെയ്ത ‘പുവർ തിംഗ്സ്’ ആണ് മികച്ച ചിത്രം. മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള പുരസ്കാരം ‘അനാറ്റമി ഒഫ് ഫാൾ’ കയ്യടക്കി. ‘ദി ബോയ് ആൻഡ് ദി ഹീറോ’ ആണ് മികച്ച ആനിമേഷൻ ചിത്രം. ഈ വർഷം മുതൽ ഏർപ്പെടുത്തിയ ബോക്‌സ് ഓഫീസ് ആൻഡ് സിനിമാറ്റിക് അച്ചീവ്‌മെന്റ് പുരസ്‌കാരം ഗ്രേറ്റ ഗെർവിഗ് സംവിധാനം ചെയ്ത ബാർബി നേടി. ‘വാട്ട് വാസ് ഐ മേഡ് ഫോർ’ എന്ന ബാർബിയിലെ ബില്ലി ഐലിഷ് ആലപിച്ച ഗാനമാണ് മികച്ച ഒറിജിനൽ സോംഗ്.
Summary: Golden Globe Awards Announced; Oppenheimer best film.