മേയിൽ വാണിജ്യ കപ്പലുകൾ വിഴിഞ്ഞത്തെത്തും

വിഴിഞ്ഞം തുറമുഖത്ത് വാണിജ്യ കപ്പലുകൾ മെയ് മാസത്തിൽ എത്തിത്തുടങ്ങുമെന്നും തുറമുഖ മന്ത്രി വി എൻ വാസവൻ പറഞ്ഞു. നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.

അവസാന തീയതി ഡിസംബറാണെങ്കിലും കമ്മീഷനിംഗ് നേരത്തെ പൂർത്തിയാക്കാനാണ് അദാനി ഗ്രൂപ്പ് ശ്രമിക്കുന്നതെന്നും വാസവൻ പറഞ്ഞു.
ഗ്രോയിൻ ഫീൽഡുകളുടെ (പുലിമുട്ട്) നിർമാണം അടുത്ത മാസത്തോടെ പൂർത്തിയാകും.

ആകെയുള്ള 3,000 മീറ്റർ പുലിമുട്ടിൽ 2,850 മീറ്റർ പണി പൂർത്തിയായി. നിലവിൽ 15 ക്രെയിനുകൾ തുറമുഖത്തെത്തി സ്ഥാപിച്ചിട്ടുണ്ട്. ബാക്കിയുള്ള 17 ക്രെയിനുകൾ മാർച്ചോടെ ഇവിടെയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒക്ടോബറിൽ ക്രെയിനുകളുമായി തുറമുഖത്തെത്തിയ ആദ്യ കപ്പലിന് പിന്നാലെ ചൈനയിൽ നിന്നുള്ള ക്രെയിനുകളുമായി നാല് കപ്പലുകൾ കൂടി തുറമുഖത്ത് നങ്കൂരമിട്ടു. റോഡ് കണക്ടിവിറ്റിക്കായി സ്ഥലമേറ്റെടുക്കൽ ജോലികൾ നടന്നുവരികയാണെന്ന് തുറമുഖ നിർമാണ പുരോഗതി വിലയിരുത്തിയ ശേഷം മന്ത്രി പറഞ്ഞു.

Exit mobile version