ബ്രസീൽ ഫുട്ബോളിന്റെ ഇതിഹാസ തരാം മരിയോ സഗല്ലോ അന്തരിച്ചു. 92 വയസായിരുന്നു പ്രായം. വാർധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം.
1958ലും 1962ലും ലോകകിരീടം ചൂടിയ ബ്രസീൽ പടയിൽ അംഗമായിരുന്നു സഗല്ലോ. 1970ൽ ബ്രസീൽ മൂന്നാം ലോകകപ്പ് ജേതാക്കളായപ്പോൾ പരിശീലകന്റെ കുപ്പായത്തിലും സഗല്ലോ ഉണ്ടായിരുന്നു. 1994ൽ കാനറികൾ വീണ്ടും കിരീടം ചൂടിയപ്പോൾ സഹ പരിശീലകനായും അദ്ദേഹം ടീമിലുണ്ടായിരുന്നു. അങ്ങനെ പരിശീലകനായും കളിക്കാരനായും ബ്രസീലിന് ലോകകപ്പ് കിരീടം നേടിക്കൊടുത്ത താരമാണ് അദ്ദേഹം. ഈ അപൂർവനേട്ടം സ്വന്തമാക്കുന്ന ആദ്യ താരവും സഗല്ലോയാണ്.
സഗല്ലോയുടെ വിയോഗത്തോടെ 1958ൽ ലോകകപ്പ് നേടിയ ബ്രസീൽ ടീമിലെ അവസാന താരവും വിടപറയുകയാണ്. ബ്രസീൽ ജനതയ്ക്ക് ഏറെ ജനകീയനായ താരമായിരുന്നു സഗല്ലോ. ബ്രസീലിയന്‍ സോക്കര്‍ കോണ്‍ഫെഡറേഷന്‍ പ്രസിഡന്റ് എഡ്നാള്‍ഡോ റോഡ്രിഗസ് ഇതിഹാസതാരത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.
Summary: Brazilian football legend Mario Zagallo has passed away.
Discussion about this post