വ്യാഴാഴ്ച രാവിലെ കെജ്രിവാളിന്റെ വസതിയിൽ ഇഡി റെയ്ഡ് നടത്തുമെന്നും തുടർന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട്. ചോദ്യം ചെയ്യലിന് ഹാജരാവാൻ കെജ്രിവാൾ തയ്യാറാവാതിരുന്നതോടെ അദ്ദേഹത്തിന്റെ വസതിയിൽ റെയ്ഡ് നടത്തിയതിനുശേഷം അദ്ദേഹത്തെ വ്യാഴാഴ്ച അറസ്റ്റു ചെയ്തേക്കുമെന്ന് ആം ആദ്മി പാർട്ടി നേതാക്കൾ. കെജ്രിവാളിന്റെ വസതിയിലേക്കുള്ള റോഡുകൾ ഡൽഹി പോലീസ് തടഞ്ഞതായും പാർട്ടി ആരോപിച്ചു.
‘നാളെ രാവിലെ അരവിന്ദ് കെജ്രിവാളിന്റെ വസതിയിൽ ഇഡി റെയ്ഡ് നടത്തുമെന്ന വാർത്തകൾ വരുന്നുണ്ട്. അറസ്റ്റും ഉണ്ടായേക്കും’, മുതിർന്ന പാർട്ടി നേതാവും ഡൽഹി മന്ത്രിയുമായ അതിഷി എക്സിൽ കുറിച്ചു. മറ്റു മുതിർന്ന് പാർട്ടി നേതാക്കളായ സൗരഭ് ഭരദ്വാജ്, ജാസ്മിൻ ഷാ, സന്ദീപ് പഥക് എന്നിവരും സമാന പോസ്റ്റുകൾ പങ്കുവെച്ചിട്ടുണ്ട്.
Discussion about this post