കെഎസ്ആർടിസി നഷ്ടത്തിൽ ഓടുന്ന സർവീസുകൾ നിർത്തും; ഡ്രൈവിംഗ് ടെസ്റ്റുകൾ കർശനമാക്കും: മന്ത്രി ഗണേഷ് കുമാർ

കെഎസ്ആർടിസി ബസ് സർവീസുകളിൽ നഷ്ടത്തിലോടുന്നവ നിർത്തുമെന്ന് ​ഗതാ​ഗത വകുപ്പ് മന്ത്രി കെ. ബി. ​ഗണേഷ്കുമാർ പറഞ്ഞു. എന്നാൽ മറ്റ് യാത്രാ സംവിധാനങ്ങൾ ഇല്ലാത്ത സ്ഥലങ്ങളിൽ സർവീസ് നിലനിർത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഇന്നാണ് ഗണേഷ് കുമാർ ഓഫീസിൽ എത്തി ചുമതലയേറ്റത്.

തിങ്കൾ മുതൽ വ്യാഴം വരെ മന്ത്രി ഓഫീസിൽ ഉണ്ടാകും. ക്യാബിനറ്റ് കഴിഞ്ഞ് വകുപ്പിലെ ഉദ്യോഗസ്ഥരെ കാണും. കെഎസ്ആർടിസിയിൽ നിലവിലുള്ള പ്രശനങ്ങൾ പരിഹരിക്കും. വരുമാനം കൂട്ടുന്നതിന് ഒപ്പം ചെലവ്‌ കുറക്കൽ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കെഎസ്ആർടിസി കൂടുതൽ ജനകീയം ആക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കും. കെഎസ്ആർടിസി സ്റ്റാൻഡ്കളിൽ ടോയ്ലറ്റ് അടക്കമുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തും.

ജനങ്ങൾക്ക് ഉപകാരമെങ്കിൽ സംസ്ഥാനത്തെ മുക്കിലും മൂലയിലും സർവീസ് നടത്താൻ കെഎസ്ആർടിസി തയ്യാറാണെന്നും മന്ത്രി പറഞ്ഞു. ഇത് കൂടാതെ ഡ്രൈവിങ് ടെസ്റ്റ്‌കൾ കർശനമാക്കുമെന്നും ഡ്രൈവിങ് ടെസ്റ്റ്‌ നടത്തുന്ന വാഹങ്ങളിൽ ക്യാമറ വെക്കുമെന്നും മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനം ഓടിച്ചാൽ കർശന നടപടി എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Summary: KSRTC to stop loss-making services; Driving tests to be made stricter: Minister Ganesh Kumar

Exit mobile version