ഗുരുതരാവസ്ഥയിലുള്ള രോഗികളെ തീവ്രപരിചരണ വിഭാഗത്തിൽ (ഐ.സി.യു) പ്രവേശിപ്പിക്കുന്നതു സംബന്ധിച്ച് പുതിയ മാർഗ നിർദ്ദേശവുമായി കേന്ദ്ര സർക്കാർ. 24 വിദഗ്ധർ ചേർന്നാണ് മാർഗനിർദ്ദേശത്തിന് രൂപം നൽകിയത്.
ബന്ധുക്കളുടെ അനുമതി ഇല്ലാതെ രോഗികളെ ഐ.സി.യുവിൽ പ്രവേശിപ്പിക്കാൻ ആശുപത്രികൾക്ക് കഴിയില്ല. ഐ.സി.യുവിൽ പ്രവേശിപ്പിക്കരുതെന്ന് രോഗി മുൻകൂട്ടി ആവശ്യപ്പെടുന്ന പക്ഷവും രോഗിയെ ആശുപത്രികൾ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കരുതെന്നും പുതിയ മാർഗനിർദ്ദേശത്തിൽ പറയുന്നു.
കൂടുതൽ ചികിത്സ സാധ്യമാകാത്ത സാഹചര്യത്തിലും ജീവൻ രക്ഷിക്കാൻ കഴിയാത്ത സാഹചര്യത്തിലും ചികിത്സ തുടരുന്നതുകൊണ്ട് കാര്യമായ പുരോഗതി ഉണ്ടാകില്ല എന്നുറപ്പുള്ള സാഹചര്യത്തിലും രോഗിയെ ഐ.സി.യുവിൽ കിടത്തുന്നത് ഒഴിവാക്കണമെന്നും മാർഗനിർദ്ദേശം പറയുന്നു.