അയോദ്ധ്യ രാമ ക്ഷേത്രത്തിന് വേണ്ടിയുള്ള ശ്രീരാമവിഗ്രഹം തിരഞ്ഞെടുത്തു. മൈസൂരു സ്വദേശിയായ പ്രശസ്ത ശിൽപി അരുൺ യോഗിരാജ് തയ്യാറാക്കിയ ശിൽപമാണ് തിരഞ്ഞെടുത്തത്. ജനുവരി 22 നാണ് ശ്രീരാമവിഗ്രഹം അയോധ്യയിൽ പ്രതിഷ്ഠിക്കുന്നത്. ബി.ജെ.പി നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ ബി.എസ്. യെദ്യൂരപ്പയാണ് വിഗ്രത്തിന്റെ തിരഞ്ഞെടുപ്പ് വിവരം സ്ഥിരീകരിച്ചത്. യോഗിരാജ് നിർമിച്ച വിഗ്രഹമാണ് അയോധ്യയിൽ പ്രതിഷ്ഠിക്കാനായി തിരഞ്ഞെടുത്തതെന്ന് മുതിർന്ന ബിജെപി നേതാവും മുൻ മന്ത്രിയുമായ സുരേഷ് കുമാറും സ്ഥിരീകരിച്ചിട്ടുണ്ട്.
ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റാണ് യോഗിരാജിന്റെ ശിൽപം തിരഞ്ഞെടുത്തത്. ബെംഗളൂരു സ്വദേശി ഗണേഷ് ഭട്ട്, രാജസ്ഥാൻ സ്വദേശി സത്യ നാരായൺ പാണ്ഡെ എന്നിവരുമായി സഹകരിച്ചാണ് അരുൺ യോഗിരാജ് ഈ ശിൽപം നിർമിച്ചത്. അഞ്ച് തലമുറകളിലായി ശിൽപകലാമേഖലയിൽ പ്രവർത്തിക്കുന്ന കുടുംബത്തിലെ അംഗമാണ് അരുൺ യോഗിരാജ്. അദ്ദേഹത്തിന്റെ പിതാവും മുത്തച്ഛനുമെല്ലാം ശിൽപികളായിരുന്നു.
സംസ്ഥാനത്തിനും കർണാടകയുടെ സാംസ്കാരിക തലസ്ഥാനമായ മൈസൂരിനും അഭിമാനകരമായ നേട്ടമാണെന്ന് ഇതെന്ന് കർണാടക ബിജെപി അധ്യക്ഷൻ ബി വൈ വിജയേന്ദ്ര പറഞ്ഞു.
Summary: Lord Rama idol for Ayodhya; sculptor Arun Yogiraj.
Discussion about this post