പ്രധാനമന്ത്രി നാളെ കേരളത്തിൽ. നാളെ തൃശൂരിൽ മോദിയുടെ റോഡ് ഷോ ഉണ്ടാകും. സ്വരാജ് റൗണ്ടിൽ റോഡ് ഷോയും തുടർന്ന് തേക്കിൻ കാട് മൈതാനിയിൽ മഹിളാ സമ്മേളനവുമാണ് പ്രധാനമന്ത്രിയുടെ പൊതുപരിപാടികൾ. അതിനാൽ തൃശൂർ നഗരത്തിൽ കനത്ത സുരക്ഷയാണ് ഏർപെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് അറിയിച്ചു.
നാളെ ഉച്ചക്ക് രണ്ട് മണിയോടെ മോദി തൃശൂർ എത്തും. ജില്ലാ ആശുപത്രി മുതൽ നായക്കനാൽ വരെ റോഡ് ഷോ നയിക്കും. ഒന്നര കിലേമീറ്റോളമാണ് റോഡ് ഷോ. 3 മണിക്കാണ് മഹിളാ സമ്മേളനം. മഹിളകൾക്ക് മാത്രമേ സമ്മേളനത്തിൽ പ്രവേശനമുള്ളൂ. പാർട്ടി പ്രവർത്തകരായ വനിതകൾക്ക് പുറമേ വിവിധ മേഖലകളിൽ നിന്നുള്ള വനിതകളും സമ്മേളനത്തിൽ പങ്കെടുക്കും. ബീനാ കണ്ണൻ, ഡോ.എം എസ് സുനിൽ, വൈക്കം വിജയലക്ഷ്മി, ഉമാ പ്രേമൻ, മറിയക്കുട്ടി, മിന്നു മണി, ശോഭന എന്നിവർ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും എന്നാണ് അറിയുന്നത്. വനിതാസംവരണ ബില്ല് പാസ്സാക്കിയ പ്രധാനമന്ത്രിക്കുള്ള അഭിവാദ്യമാണ് സമ്മേളനം.
പ്രധാനമന്ത്രി എത്തുന്നുന്നതിന് മുന്നോടിയായി തൃശ്ശൂരിൽ സുരേഷ് ഗോപിയ്ക്കായുള്ള ചുമരെഴുത്തും തുടങ്ങി. എന്നാൽ ഇത് ജനങ്ങളുടെ പൊതുവികാരമാകമെന്നും ആളുകൾ ആഗ്രഹം എഴുതി വച്ചതാകുമെന്നും എം ടി രമേശ് പ്രതികരിച്ചു.
Summary: Prime Minister tomorrow in Kerala; Road show and women’s conference in Thrissur.
Discussion about this post