പുതുവത്സരാഘോഷങ്ങളിൽ പങ്കെടുക്കുന്നവർ കൂടുതൽ ശ്രദ്ധ വയ്ക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കോവിഡ് കേസുകൾ വർധിക്കാനുള്ള സാഹചര്യം കണക്കിലെടുത്താണ് ഇങ്ങനൊരു നിർദ്ദേശം ആരോഗ്യവകുപ്പ് മുന്നോട്ട് വച്ചത്. ആഘോഷവേളകളിൽ മാസ്ക് നിർബന്ധമാക്കണം. ദിനംപ്രതി സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിച്ചു വരികയാണ്.
രാജ്യത്ത് സ്ഥിരീകരിക്കുന്ന രോഗികളുടെ എണ്ണത്തിന്റെ പകുതിയോ അതിനടുത്തൊ രോഗികൾ കേരളത്തിലാണ്. ആഘോഷ സീസൺ കഴിയുന്നതോടെ സംസ്ഥാനത്തെ കോവിഡ് കണക്കുകളിൽ ഇനിയും വർധനയുണ്ടായേക്കാം എന്ന കണക്ക് കൂട്ടലിലാണ് ആരോഗ്യവകുപ്പ്. കോവിഡിന്റെ വകഭേദങ്ങളായ ഒമിക്രോണും ജെ എൻ വണ്ണും ഉയരുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണം. വളരെ വേഗം പടരുന്ന വകഭേദങ്ങളായ ഇവ ശ്വാസകോശത്തെയാണ് പ്രധാനമായും ബാധിക്കുക. എന്നാൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ജാഗ്രത പുലർത്തിയാൽ മതിയെന്നുമാണ് ആരോഗ്യ വകുപ്പ് അറിയിക്കുന്നത്.
Summary: New Year celebrations with caution; Health department with covid warning
Discussion about this post