രാജ്യ തലസ്ഥാനത്ത് ഗുസ്തി താരങ്ങൾ പ്രതിഷേധം തുടരുന്നു. ഡൽഹി കർത്തവ്യപഥിൽ അർജുന അവാർഡ് ഫലകം തെരുവിൽ വച്ച് മടങ്ങി വിനേഷ് ഫോഗട്ട്. പുരസ്‌കാരം തിരികെ നൽകുമെന്ന് താരം നേരത്തെ പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധത്തിൽ ഖേൽ രത്‌ന പുരസ്‌കാരവും റോഡിൽ വച്ച് മടങ്ങുകയായിരുന്നു.
ഡിസംബർ 21നാണ് നേരിടുന്ന മുൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിംഗിന്റെ വിശ്വസ്തനായ സഞ്ജയ് സിംഗിന്റെ അദ്ധ്യക്ഷതയിലുള്ള പുതിയ ഗുസ്തി ഫെഡറേഷൻ തിരഞ്ഞെടുക്കപ്പെട്ടത്. ഇതോടെയാണ് ഗുസ്തി താരങ്ങൾ പ്രതിഷേധം ശക്തമാക്കിയത്. പുതിയ ഫെഡറേഷൻ തിരഞ്ഞെടുത്ത് നിമിഷങ്ങൾക്കകം തന്നെ സാക്ഷി മാലിക് ഗുസ്തി കരിയർ അവസാനിക്കുന്നെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഗുസ്തി താരങ്ങൾ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. തുടർന്ന് ബജ്‌റംഗ് പൂനിയയും വിജേന്ദർ സിംഗും പത്മശ്രീ തിരികെ നൽകിയും പ്രതിഷേധം രേഖപ്പെടുത്തിരുന്നു.
ഗുസ്തി താരങ്ങളുടെ പ്രതിഷേധം കനത്തതോടെ ദോശീയ ഗുസ്തി ഫെഡറേഷൻ ഭരണസമിതി കേന്ദ്ര സർക്കാർ പിരിച്ചുവിട്ടിരുന്നു. എന്നാൽ ദേശീയ മത്സരങ്ങൾ വേഗത്തിൽ പ്രഖ്യാപിച്ചെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര കായിക മന്ത്രാലയം ഗുസ്തി ഫെഡറേഷൻ സസ്‌പെന്റ് ചെയ്തത്.