നാളെ രാത്രി എട്ട് മണി മുതൽ ജനുവരി ഒന്ന് പുലർച്ചെ ആറ് വരെ പെട്രോൾ പമ്പുകൾ അടച്ചിട്ട് പണിമുടക്കുമെന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് ഭാരവാഹികൾ അറിയിച്ചു. പമ്പുകൾക്ക് നേരെ നടക്കുന്ന ഗുണ്ടാ ആക്രമണങ്ങളിൽ പ്രതിഷേധിച്ചാണ് പണിമുടക്കുന്നത്. ഇക്കാര്യത്തിൽ സർക്കാർ വേണ്ട നടപടി എടുത്തില്ല എങ്കിൽ മാർച്ച് മുതൽ രാത്രി പത്ത് മണി വരെ മാത്രമേ പമ്പുകൾ പ്രവർത്തിക്കൂ എന്നും ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് അറിയിച്ചു.
പമ്പുകളിൽ മോഷണവും ഗുണ്ടാ ആക്രമണവും പതിവാണെന്നാണ് സംഘടന വ്യക്തമാക്കുന്നത്. ആശുപത്രികളിൽ ആക്രമണം നടന്നപ്പോൾ ജീവനക്കാരെ സംരക്ഷിക്കുന്നതിനായി സർക്കാർ നിയമ നിർമാണം നടത്തിയതുപോലെ പമ്പുകളെ സംരക്ഷിക്കാനും നിയമം കൊണ്ടുവരണം എന്നാണ് സംഘടനയുടെ ആവശ്യം. പമ്പുകളിൽ മോഷണവും ഗുണ്ടാ ആക്രമണവും പതിവാണെന്നാണ് സംഘടന പറയുന്നത്.
പ്ലാസ്റ്റിക് കുപ്പികളിൽ ഇന്ധനം നൽകുന്നത് നിയമ വിരുദ്ധമായതിനാൽ പമ്പുകൾ അത്തരം കാര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാൽ രാത്രിയിൽ കുപ്പികളിൽ ഇന്ധനം വാങ്ങാനെത്തുന്നവർ പ്രശ്നമുണ്ടാക്കുന്നത് പതിവാണെന്നും സംഘടന പറയുന്നു.
അതെ സമയം നാളെ സംസ്ഥാന വ്യാപകമായി സൂചനാ സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ കെഎസ്‌ആർടിസിയുടെ ഉടമസ്ഥതയിലുള്ള 14 യാത്രാ ഫ്യുവൽസ് ഔട്ട്‌ലെറ്റുകളും 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. ഈസ്റ്റ് ഫോർട്ട്, വികാസ് ഭവൻ, കിളിമാനൂർ, ചടയമംഗലം, പൊൻകുന്നം, ചേർത്തല, മാവേലിക്കര, മൂന്നാർ, മൂവാറ്റുപുഴ, പറവൂർ, ചാലക്കുടി, തൃശൂർ, ഗുരുവായൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണ് യാത്രാ ഫ്യൂവൽസ് ഔട്ട്ലെറ്റ് നിലവിൽ പ്രവർത്തിക്കുന്നത്. നാളെ ന്യൂ ഇയർ രാത്രി ആയത് കൊണ്ട് തന്നെ പണിമുടക്ക് ജനജീവിതത്തെ ബാധിക്കാനും സാധ്യതയുണ്ട്.
Summary: Petrol pump strike at new year night.
Discussion about this post