തമിഴ്‌നാട്ടിൽ അപകടം; അഞ്ച് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു

തമിഴ്നാട്ടിൽ അപകടത്തിൽപെട്ട് അഞ്ച് ശബരിമല തീർത്ഥാടകർ മരിച്ചു. പുതുക്കോട്ടയിൽ ചായക്കടയിലേക്ക് ലോറി പാഞ്ഞുകയറിയതാണ് അപകടത്തിന് കാരണമായത്. അഞ്ചു പേരാണ് അപകടത്തിൽ മരിച്ചത്. ഒരു സ്ത്രീയും ഉൾപ്പെടുന്നു. 19 പേർക്ക് അപകടത്തിൽ പരിക്കേറ്റു. മൂന്ന് വാഹനങ്ങളിലായി സഞ്ചരിച്ച തീർത്ഥാടകരാണ് അപകടത്തിൽ പെട്ടത്. തിരുവള്ളൂർ സ്വദേശികളാണ് അപകടത്തിൽ മരിച്ചവരെന്നാണ് വിവരം.

പുതുക്കോട്ടയിൽ നിന്ന് അരിയാലൂരിലേക്ക് പോവുകയായിരുന്ന സിമന്റ് ലോറി നിയന്ത്രണം വിട്ട് ചായക്കടയിലേക്ക് കയറുകയായിരുന്നു. പിന്നാലെ സമീപത്തുണ്ടായിരുന്ന കാറിലും വാനിലും ലോറി ഇടിച്ചുകയറി. ഈ രണ്ട് വാഹനങ്ങളിലും അയ്യപ്പ ഭക്തരാണ് ഉണ്ടായിരുന്നത്. ചായക്കടയിൽ ചായ കുടിച്ചുകൊണ്ടിരുന്നവരും വാഹനത്തിലുണ്ടായിരുന്നവരുമാണ് അപകടത്തിന് ഇരയായത്. അഞ്ചു പേരും സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.

Summary: Accident in Tamil Nadu; Five Sabarimala pilgrims died.

Exit mobile version