കെ.ബി.ഗണേഷ് കുമാറിന് സിനിമ വകുപ്പ് നൽകില്ല എന്ന് മുഖ്യമന്ത്രി. ഇത് സംബന്ധിച്ച വിവരം ഗണേഷ് കുമാറിന് കൈമാറിയിട്ടുണ്ട്. ആന്റണി രാജു കൈകാര്യം ചെയ്തിരുന്ന ഗതാഗത വകുപ്പാണു രണ്ടാം പകുതിയിൽ ഗണേഷിന് ലഭിക്കുക. സിനിമ വകുപ്പ് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (ബി) കത്തു നൽകിയിരുന്നു. ഇതിനാണ് മുഖ്യമന്ത്രി വ്യക്തത വരുത്തിയത്.
ആന്റണി രാജു കൈകാര്യം ചെയ്തിരുന്ന ഗതാഗത വകുപ്പാണു ഗണേഷിനു ലഭിക്കുക. തുറമുഖ- പുരാവസ്തു വകുപ്പ് മന്ത്രിയായാണു വീണ്ടും രാമചന്ദ്രൻ കടന്നപ്പള്ളി രണ്ടാം പിണറായി മന്ത്രിസഭയിൽ എത്തുന്നത്. ഇന്ന് വൈകിട്ട് നാല് മണിക്ക് ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും.ആന്റണി രാജു ഉപയോഗിച്ചിരുന്ന ഓഫിസ് കടന്നപ്പള്ളി രാമചന്ദ്രനും അഹമ്മദ് ദേവർകോവിലിന്റേതു ഗണേഷിനും നൽകും. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഉപയോഗിച്ചിരുന്ന ഓഫിസ് തന്നെയാണ് കടന്നപ്പള്ളിക്കു കിട്ടുക. ഔദ്യോഗിക വസതി വേണ്ടെന്നു ഗണേഷ് കുമാർ അറിയിച്ചിട്ടുണ്ട്.
Summary: Ganesh Kumar and Kadannappally Ramachandran to take oath as ministers today.