ഭാരത് അരി പൊതുവിപണിയിലേയ്ക്ക്; വിലക്കയറ്റത്തെ തടയൽ ലക്ഷ്യം

ഭാരത് റൈസിന്റെ പ്രഖ്യാപനം ഉടൻ നടത്താനൊരുങ്ങി കേന്ദ്രസർക്കാർ. എഫ്‌സിഐ വഴി ശേഖരിക്കുന്ന അരി കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാനാണ് സർക്കാരിന്റെ നീക്കം. വിലക്കയറ്റം നേരിടുക എന്ന ലക്ഷ്യത്തോടെയാണ് ഭാരത് അരി എത്തുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ഭാരത് അരി വിപണിയിൽ എത്തിക്കാനാണ് ശ്രമം.

ഓപ്പൺ മാർക്കറ്റ് സെയിൽസ് പദ്ധതി വഴി നിലവിൽ നൽകുന്ന അതേ തുകക്ക് അരി നൽകണോ അതിലും കുറച്ച് ലഭ്യമാക്കണോ എന്നതിലും സർക്കാർ തലത്തിൽ ചർച്ച നടക്കുന്നുണ്ട്. 25 രൂപയ്ക്കോ 29 രൂപയ്ക്കോ അരി ജനങ്ങളിൽ എത്തിക്കും. നിലവിൽ ഭാരത് ആട്ട കിലോ 27.50 രൂപക്കും ഭാരത് പരിപ്പ് 60 രൂപക്കും കേന്ദ്ര സർക്കാർ വിതരണം ചെയ്യുന്നുണ്ട്.

നാഫെഡ്, എൻസിസിഎഫ്, കേന്ദ്രീയ ഭണ്ഡാർ എന്നിവയുടെ ഔട്ട്ലെറ്റുകൾ വഴി അരി വിതരണം ചെയ്യും. പ്രയോജനകരമാകുന്ന രീതിയിൽ അരിയും ആട്ടയും പരിപ്പുമെല്ലാം ലഭ്യമാക്കാൻ കഴിയുമോയെന്നത് വെല്ലുവിളിയാണ്. വരുന്ന ലോക്സഭാ ഇലക്ഷനിൽ വിലക്കയറ്റം, തൊഴിലില്ലായ്മ ഉൾപ്പെടെയുള്ള വിഷയങ്ങൾ മുഖ്യ പ്രചാരണ വിഷയമാക്കാൻ പ്രതിപക്ഷം ശ്രമിക്കുമ്പോൾ അതിന് തടയിടാനാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.

Summary: Bharat rice to public market.

Exit mobile version