സ്വർണവിലയിൽ റെക്കോർഡിട്ട വർഷമാണ് 2023. ഈ വർഷം അവസാനിക്കുമ്പോൾ ഇക്കൊല്ലത്തെ പതിനാലാമത്തെ റെക്കോഡ് വിലയിലാണ് സ്വർണമുള്ളത്. ഇന്ന് ഗ്രാമിന് 40 രൂപ ഉയർന്ന് 5,890 രൂപയും പവൻ 320 രൂപ ഉയർന്ന് 47,120 രൂപയുമായി. 2020 ഓഗസ്റ്റിന് ശേഷം 2023 ജനുവരി 24നാണ് സ്വർണം പുത്തൻ റെക്കോഡ് ആദ്യം കുറിച്ചത്. പിന്നീട് പല തവണ റെക്കോഡുകൾ പിറന്നു.
സ്വർണം ഇക്കൊല്ലം പുതിയ ഉയരങ്ങൾ കീഴടക്കുമെന്ന് വർഷാദ്യത്തിൽ തന്നെ വിപണി നിരീക്ഷകർ പ്രവചിച്ചിരുന്നു. ഈ മാസം നാലിലെ റെക്കോഡ് ആണ് ഇന്ന് തിരുത്തിയത്. ഡിസംബർ നാലിന് പവന് 47,080 രൂപയും ഗ്രാമിന് 5,885 രൂപയുമായിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ഗ്രാമിന് 830 രൂപയും പവന് 6,640 രൂപയുമാണ് വർധിച്ചിട്ടുള്ളത്.
ആഗോള വിപണിയിലെ വില ചാഞ്ചാട്ടങ്ങൾക്കൊപ്പമാണ് ആഭ്യന്തര വിപണികളിലും പ്രതിഫലിക്കുന്നത്. ആഗോള വിപണിയിൽ 2017 ജനുവരി ഒന്നിന് സ്‌പോട്ട് സ്വർണം 1,150 ഡോളറിലായിരുന്നു. ഇന്ന് 2,083 ഡോളറിലാണ് വ്യാപാരം നടത്തുന്നത്. ഔൺസ് സ്വർണ വിലയിൽ 80 ശതമാനം വർധനയാണുണ്ടായത്.
Summary: Gold prices at record highs at the end of the year.
Discussion about this post