സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ തിരഞ്ഞെടുത്തു. കാനം രാജേന്ദ്രന്റെ വിയോഗത്തിന് പിന്നാലെയാണ് സംസ്ഥാന കൗൺസിൽ ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. ജനറൽ സെക്രട്ടറി ഡി രാജയാണ് ബിനോയ് വിശ്വത്തിൻെറ പേര് നിർദ്ദേശിച്ചത്. സംസ്ഥാന കൗൺസിൽ ഏകകണ്ഠമായി ആണ് ബിനോയ് വിശ്വത്തെ സെക്രട്ടറി ആയി അംഗീകരിച്ചത്.
ബിനോയ് വിശ്വത്തെ പാർട്ടി സംസ്ഥാന സെക്രട്ടറി ആയി തിരഞ്ഞെടുടുക്കുന്നതിൽ കെഇ ഇസ്മായിൽ അടക്കം ചില മുതിർന്ന നേതാക്കൾക്ക് എതിർപ്പുണ്ട്. കീഴ്‌വഴക്കം ലംഘിച്ചാണ് ബിനോയ് വിശ്വത്തിന്റെ നിയമനമെന്നും, ഇത്ര തിരക്ക് കൂട്ടി പാർട്ടി സെക്രട്ടറിയെ പ്രഖ്യാപിച്ചത് എന്തിനെന്ന ചോദ്യവും കെ ഇ ഇസ്മയിൽ മുന്നോട്ട് വെച്ചിരുന്നു. മറ്റു ചില നേതാക്കൾക്കും ഇതേ അഭിപ്രയം ഉണ്ട്. എന്നാൽ എതിർപ്പുകളെ അവഗണിച്ചാണ് ബിനോയ് വിശ്വത്തെ സെക്രട്ടറി ആയി സിപിഐ പ്രഖ്യാപിച്ചത്.
Summary: Binoy Vishwam CPI State Secretary.