ഭാരത് ന്യായ് യാത്രയ്ക്കൊരുങ്ങി രാഹുൽ ഗാന്ധി

പുതിയ യാത്രയ്ക്ക് ഒരുങ്ങി രാഹുൽ ഗാന്ധി. രണ്ടാം ഭാരത് ജോഡോ യാത്രയായ ഭാരത് ന്യായ് യാത്ര ജനുവരി 14 നാണ് ആരംഭിക്കുന്നത്. 14 സംസ്ഥാനങ്ങളിലെ 85 ജില്ലകളിലൂടെ കടന്നുപോകുന്ന യാത്ര മണിപ്പൂരിൽ നിന്നും ആരംഭിച്ച് മുംബൈയിലാണ് അവസാനിക്കുക. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ യാത്ര ഫ്ലാഗ് ഓഫ് ചെയ്യും.

6,200 കിലോമീറ്ററിൽ ബസിൽ ആയിരിക്കും യാത്ര. ചിലയിടങ്ങളിൽ പദയാത്ര ഉണ്ടാകും. മണിപ്പൂർ, നാഗാലാന്റ്, അസം, മേഘാലയ, പശ്ചിമബംഗാൾ, ബിഹാർ, ജാർഖണ്ഡ്, ഒഡിഷ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലൂടെ യാത്ര കടന്നുപോകും.

Summary: Rahul Gandhi ready for Bharat Nyay Yatra.

Exit mobile version