മന്ത്രിമാരായ ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും രാജിവച്ചു. മന്ത്രിസഭയിലെ മാറ്റത്തിന് മുന്നോടിയായിയാണ് ഇരുവരും മുഖ്യമന്ത്രിയ്ക്ക് രാജിക്കത്ത് കൈമാറിയത്. നിലവിൽ അഹമ്മദ് ദേവർകോവിൽ തുറമുഖ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രിയും ആന്റണി രാജു ഗതാഗത വകുപ്പ് മന്ത്രിയുമാണ്. നേരത്തെ നിശ്ചയിച്ച ധാരണ പ്രകാരം ഇരുവർക്കും പകരമായി കെ ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകും.
പൂർണ സംതൃപ്തിയോടെയാണ് പടിയിറങ്ങുന്നത് എന്ന് അഹമ്മദ് ദേവർകോവിൽ പറഞ്ഞു. തന്നെ മന്ത്രി ആക്കിയത് എൽഡിഎഫ് ആണ്. എൽഡിഎഫ് തീരുമാനം അംഗീകരിക്കും. കെഎസ്ആർടിസിയിൽ മുഴുവൻ ശമ്പളവും നൽകിയിട്ടാണ് ഇറങ്ങുന്നതെന്ന് ആന്റണി രാജു പ്രതികരിച്ചു . ഒരു രൂപ പോലും കുടിശികയില്ലെന്നും ആന്റണി രാജു വ്യക്തമാക്കി.
പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഈ മാസം 29 ന് നടക്കും.
Summary: Ministers Ahamed Devarkovil and Antony Raju resigned.