കാട്ടാക്കടയിൽ നവകേരള ബസ് കടന്ന് പോകുന്നതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം സംഘർഷത്തിനിടയാക്കി. മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. ഇവർ ആദ്യം കടകളിൽ ഒളിച്ചിരിക്കുകയായിരുന്നു. നവകേരള ബസ് എത്തിയപ്പോൾ വാഹനത്തിന് മുന്നിലേക്ക് ഇവർ ചാടുകയായിരുന്നു.ഇരുപത്തഞ്ചോളം വരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ഇത്തരത്തിൽ പ്രതിഷേധത്തിൽ പങ്കെടുത്തത്.
പൊലീസും ഡിവൈഎഫ്ഐ പ്രവർത്തകരും പ്രതിഷേധക്കാരെ മർദ്ദിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരും പ്രതിഷേധം ചെറുക്കാൻ ശ്രമിച്ചു. കാട്ടാക്കട മണ്ഡലത്തിൽ നിന്ന് അരുവിക്കരയിലേക്ക് മണ്ഡലത്തിലേക്ക് പോകുകയായിരുന്നു മുഖ്യമന്ത്രി. ഇത്തരത്തിൽ നവകേരള സദസ് അവസാനഘട്ടത്തിലെത്തുമ്പോൾ തലസ്ഥാനത്ത് വ്യാപക സംഘർഷമാണ് അരങ്ങേറുന്നത്. ഇന്നലെയും ആറ്റിങ്ങലിൽ നവകേരള സദസ് കടന്ന് പോയതിന് ശേഷം തുടർച്ചയായി ആക്രമമങ്ങളുണ്ടായിരുന്നു.
Summary: Youth Congress workers jumped in front of Navakerala bus.