ഗവർണറെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ രാഷ്ട്രപതിക്ക് കത്ത് നൽകി. ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ എന്ന നിലയിൽ ചുമതല നിറവേറ്റുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാഷ്ട്രപതി ദ്രൗപദി മുർമുവിന് മുഖ്യമന്ത്രി കത്തയച്ചിരിക്കുന്നത്. സർക്കാരിന്റെ സുഗമമായ ഭരണ നിർവഹണത്തിന് രാഷട്രപതി ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
ഗവർണർ നിരന്തരം പ്രോട്ടോക്കാൾ ലംഘനം നടത്തുന്നുണ്ട്. ബില്ലുകൾ ഒപ്പിടാതെ ദീർഘകാലം പിടിച്ചുവയ്ക്കുന്നു. അങ്ങനെ ഭരണഘടനാ ചുമതലകൾ ഗവർണർ കൃത്യമായി നിർവഹിക്കുന്നില്ലെന്നും മുഖ്യമന്ത്രി അയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഗവർണറും സർക്കാരും തമ്മിലുള്ള പോര് കുറച്ചു കാലമായി നിലനിൽക്കുകയാണ്. ബില്ലുകളിൽ ഗവർണർ ഒപ്പിടാൻ വൈകുന്നതും സർവകലാശാലകളിലെ നിയമനവും അടക്കമുള്ള വിഷയങ്ങൾ സുപ്രീം കോടതിയിൽവരെ എത്തിയിരുന്നു. ഇതിനിടെ ഗവർണർക്കെതിരെ പ്രതിഷേധവുമായി എസ്എഫ്ഐ രംഗത്തെത്തിയതോടെ പ്രശ്‌നങ്ങൾ വീണ്ടും വഷളായി.
Summary: The governor should be recalled; The Chief Minister sent a letter to the President.