കേരളത്തിൽ പുതിയ 300 കോവിഡ് കേസുകൾ കൂടി

സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കേരളത്തിൽ 300 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഒപ്പം മൂന്ന് മരണം കൂടി സ്ഥിതീകരിച്ചിട്ടുണ്ട്. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ആണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. രാജ്യത്ത് ആകെ 2,669 സജീവ കോവിഡ് കേസുകളാണ് നിലവിലുള്ളത്.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിൽ ബുധനാഴ്ച ഉന്നത തല യോഗം നടന്നു. യോഗത്തിൽ ഇന്ത്യയിലെ കോവിഡ് 19 വ്യാപനത്തിന്റെ സ്ഥിതിഗതികൾ അവലോകനം ചെയ്തു. കൊവിഡിന്റെ നിരീക്ഷണത്തിനും നിയന്ത്രണത്തിനും മാനേജ്‌മെന്റിനുമുള്ള പൊതുജനാരോഗ്യ സംവിധാനത്തിന്റെ തയ്യാറെടുപ്പുകളും യോഗം അവലോകനം ചെയ്തു.

Summary: 300 more new covid cases in Kerala.

Exit mobile version