പ്ലേസ്റ്റോറിൽ നിന്ന് 2500 ലോൺ ആപ്പുകൾ നീക്കം ചെയ്ത നടപടിയുമായി കേന്ദ്ര സർക്കാർ

ഗൂഗിളിന്റെ പ്ലേസ്റ്റോറിൽ നിന്ന് 2500 ൽ അധികം ലോൺ ആപ്പുകൾ താൽക്കാലികമായി നിർത്തിവയ്ക്കുകയോ നീക്കം ചെയ്യുകയോ ചെയ്തതായി കേന്ദ്രസർക്കാർ അറിയിച്ചു. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ആണ് ലോക്​സഭയിൽ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 2021 ഏപ്രിൽ മുതൽ 2022 ജൂലൈ വരെയാണ് ഇത്രയും ആപ്പുകൾ നീക്കം ചെയ്തിരിക്കുന്നത്.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുമായും മറ്റ് റെഗുലേറ്റർമാരും ഓഹരി ഉടമകളുമായും സർക്കാർ നിരന്തരം ഇടപെട്ടു വരികയാണ്. തട്ടിപ്പ് വായ്പാ ആപ്പുകൾ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഈ ഇടപെടലുകൾ. ഗൂഗിൾ പ്ലേ സ്റ്റോറിൽ ലോൺ ലെൻഡിങ് ആപ്പുകളെ സംബന്ധിച്ച നയം അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. കൂടാതെ നിയമപരമായ ആപ്പുകളുടെ ‘വൈറ്റ്‌ലിസ്റ്റ്’ ആർബിഐ സർക്കാരുമായി പങ്കിട്ടിട്ടുണ്ടെന്നും ധനമന്ത്രി അറിയിച്ചു.

Summary: Central government removed 2500 loan apps from playstore.

Exit mobile version