സർക്കാരിന്റെ നവകേരള സദസ്സ് ഇന്ന് തിരുവനന്തപുരം ജില്ലയിൽ എത്തും. കൊല്ലത്തെ പര്യടനം പൂർത്തിയാക്കി ഇന്ന് വൈകിട്ട് വർക്കലയിലാണ് ജില്ലയിലെ ആദ്യ പൊതുയോഗം നടക്കുക. മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിമാർ തലസ്ഥാനത്തെ മണ്ഡലങ്ങളിൽ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ പര്യടനം നടത്തും. വട്ടിയൂർക്കാവ് മണ്ഡലത്തിൽ ആണ് ജില്ലയിലെ അവസാന നവകേരള സദസ്സ് ഒരുക്കിയിരിക്കുന്നത്.
ജില്ലയിൽ നവ കേരള യാത്ര കടന്നുപോകുന്ന സ്ഥലങ്ങൾ താത്കാലിക റെഡ് സോണുകളായി പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയുടേതാണ് ഉത്തരവ്. വേദി , പരിസരപ്രദേശം, നവ കേരള ബസ് കടന്നുപോകുന്ന വഴികൾ എന്നിവിടങ്ങളിൽ ഡ്രോൺ പാടില്ല.
ഇതിനിടെ നവകേരള സദസ്സിന് ജില്ലാ കലക്ടർമാര്‍ നടത്തിപ്പു ചെലവു കണ്ടെത്തണമെന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. പണം സമാഹരിക്കുന്നതിന് മാർഗ നിർദേശങ്ങളില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഉത്തരവ് സ്റ്റേ ചെയ്തിരിക്കുന്നത്. നവകേരള സദസ്സിനായി കലക്ടർമാർ പരസ്യത്തിലൂടെ പണം സമാഹരിക്കണമെന്ന് സർക്കാർ ഉത്തരവിറക്കിയിരുന്നു. പത്തനംതിട്ട സ്വദേശി നൽകിയ പരാതിയിലാണ് കോടതിയുടെ ഈ നടപടി.
Summary: Navakerala Sadass in Thiruvananthapuram from today.
Discussion about this post